ഒറ്റപ്പാലം∙ തൃക്കങ്ങോട്ട് പൊട്ടിത്തെറിച്ച സ്ഫോടകവസ്തുവിനെക്കുറിച്ച് അവ്യക്തത തുടരുന്നു. കഴിഞ്ഞ ദിവസം സ്കൂൾ വിദ്യാർഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ കയറി സ്ഫോടകവസ്തു പൊട്ടിത്തെറിച്ച പ്രദേശത്തു ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.സ്ഫോടനം നടന്ന തൃക്കങ്ങോട് വിവേകാനന്ദ – ചാത്തൻ പറമ്പ് റോഡിൽ നിന്നു സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങളൊന്നും ലഭിച്ചില്ല.
പന്നിശല്യം ഏറെയുള്ള ഭാഗത്തു പന്നിപ്പടക്കം പൊട്ടിയതാകാമെന്ന ആശങ്ക നാട്ടുകാർ പൊലീസിനോടു പങ്കുവച്ചെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല. ഇതു സംബന്ധിച്ച് അന്വേഷണം തുടരുമെന്നു പൊലീസ് അറിയിച്ചു.
അതേസമയം, സ്ഫോടനശേഷിയുള്ള വാതകം കാലപ്പഴക്കത്താൽ താനെ നിറഞ്ഞ മദ്യക്കുപ്പി പോലുള്ള എന്തെങ്കിലും പൊട്ടിത്തെറിച്ചതാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
സ്ഫോടനം നടന്ന ഭാഗത്തിനു പുറമേ പ്രദേശത്തെ ഒഴിഞ്ഞ വളപ്പുകളിലും സ്ക്വാഡുകൾ പരിശോധന നടത്തി.കഴിഞ്ഞ ദിവസം രാവിലെയുണ്ടായ പൊട്ടിത്തെറിയിൽ ഓട്ടോറിക്ഷാ ഡ്രൈവറും 5 വിദ്യാർഥികളും അദ്ഭുതകരമായാണു രക്ഷപ്പെട്ടിരുന്നത്. ഓട്ടോയ്ക്കും കാര്യമായ കേടുപാടുകളില്ല.
മനിശ്ശേരി എയുപി സ്കൂളിലെ വിദ്യാർഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയുടെ പിൻചക്രത്തിനു സമീപമായിരുന്നു പൊട്ടിത്തെറി. മറ്റൊരു വാഹനത്തിനു വശം കൊടുക്കാനായി ഒതുക്കിയപ്പോഴായിരുന്നു ഉഗ്രശബ്ദത്തോടു കൂടിയ സ്ഫോടനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

