ഒറ്റപ്പാലം ∙ വരോട് വീട്ടാമ്പാറയിൽ പതിനൊന്നുകാരനു ഗുരുതരമായി പരുക്കേൽക്കാൻ ഇടയാക്കിയ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചതു പന്നിപ്പടക്കമെന്നു സ്ഥിരീകരണം. പന്നിപ്പടക്കത്തിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ സാന്നിധ്യം സാംപിളുകളിൽ കണ്ടെത്തിയ സാഹചര്യത്തിലാണിത്. പൊലീസും സയന്റിഫിക് വിദഗ്ധരും ബോംബ് ഡിറ്റക്ഷൻ സ്ക്വാഡും സംഭവസ്ഥലത്തു പരിശോധന പൂർത്തിയാക്കി.
ഞായറാഴ്ച വൈകിട്ട് ആറരയോടെയുണ്ടായ സ്ഫോടനത്തിൽ വലതു കാലിനു ഗുരുതരമായി പരുക്കേറ്റ വീട്ടാമ്പാറ ചുങ്കത്ത് വീട്ടിൽ ശ്രീഹർഷിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
അമ്മ ജിഷയോടൊപ്പം നടന്നുപോകുന്നതിനിടെ പാതയോരത്തു കിടന്നിരുന്ന പ്ലാസ്റ്റിക് പന്തിനു സമാനമായ വസ്തു കാലുകൊണ്ടു തട്ടിയപ്പോഴായിരുന്നു പൊട്ടിത്തെറി. സ്വന്തം വീട്ടിൽനിന്ന് അൽപം അകലെയുള്ള തറവാട്ടിലേക്കു നടന്നുപോകുന്നതിനിടെയാണ് അപകടം. സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങളും പരുക്കേറ്റ ശ്രീഹർഷ് ധരിച്ചിരുന്ന ചെരുപ്പും സ്ഥലത്തുനിന്നു കണ്ടെത്തി.
ചെരുപ്പിൽനിന്നു രക്ത സാംപിൾ ശേഖരിച്ചു. രക്തസാംപിളും സ്ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങളും വിശദമായ പരിശോധനയ്ക്കു വിധേയമാക്കും.
വീട്ടാമ്പാറ റോഡിൽ മാലിന്യം തള്ളുന്ന ഭാഗത്തിനടുത്തായിരുന്നു സ്ഫോടനം.
ഈ ഭാഗത്തു കാട്ടുപന്നികൾ വരാനുള്ള സാധ്യത കണക്കിലെടുത്തു ആരെങ്കിലും പന്നിപ്പടക്കം വച്ചതാകാമെന്നാണു സംശയം. അതേസമയം, കേസുമായി ബന്ധപ്പെട്ടു മങ്കര മേഖലയിലെ ചിലയിടങ്ങളിൽ പൊലീസ് പരിശോധന നടത്തി.
നേരത്തെ സമാനമായ കേസുകളിൽ ഉൾപ്പെട്ടവരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഒറ്റപ്പാലം പൊലീസ് ഇൻസ്പെക്ടർ എ.അജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

