വിളയൂര്‍ ∙ ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മാണം അവസാന ഘട്ടത്തില്‍ എത്തിയ വീടുകളുടെ പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും പ്രദേശത്തേക്ക് ശുദ്ധജല പദ്ധതി, വൈദ്യുതി വിതരണം എന്നിവ നടപ്പാക്കണമെന്നും മന്ത്രി എം.ബി.രാജേഷിനോട് ഓടുപാറ പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ ഓടുപാറയില്‍ നിര്‍മാണം അവസാന ഘട്ടത്തില്‍ എത്തിയ ലൈഫ് ഭവന പദ്ധതി വീടുകള്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു മന്ത്രി.
തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.
ഓടുപാറയിലെ കാലപ്പഴക്കം ചെന്ന ഇരട്ടവീടുകള്‍ പൊളിച്ചു പുതിയതായി 24 വീടുകളാണ് നിര്‍മിച്ചിരിക്കുന്നത്. ഇവയില്‍ ഏറെയും വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല.
നിര്‍മാണം അവസാന ഘട്ടത്തില്‍ എത്തിയ വീടുകളില്‍ താമസിക്കേണ്ടവരാണ് മന്ത്രിയോട് അവരുടെ ആവശ്യങ്ങള്‍ നിരത്തിയത്. 24 വീടുകളിലും താമസിക്കുന്നവര്‍ക്ക് ആവശ്യമായ വൈദ്യുതി കണക്ഷന്, ശുദ്ധജല വിതരണ പദ്ധതി എന്നിവ വേഗത്തില്‍ നടപ്പാക്കണമെന്നാണ് നാട്ടുകാര്‍ മന്ത്രിയോട് ആവശ്യപ്പെട്ടത്.
പഴയ വീടുകള്‍ പൊളിച്ചു ലൈഫ് ഭവന പദ്ധതിയില്‍ പുതിയ വീടുകള്‍ നിര്‍മിച്ചതു പോലെ ഇവിടേക്ക് ആവശ്യമായ എല്ലാ പദ്ധതികളും യാഥാര്‍ഥ്യമാകുമെന്നും പ്രദേശവാസികള്‍ക്ക് മന്ത്രി ഉറപ്പു നല്കി. മന്ത്രിക്കു ഊഷ്മളമായ സ്വീകരണം നല്കി.
തുടര്‍ന്ന് പഞ്ചായത്തിലെ എല്‍ഡിഎഫ് പ്രകടന പത്രിക മന്ത്രി പ്രകാശനം ചെയ്തു.
നേതാക്കളായ സുബൈദ ഇസ്ഹാഖ്, ടി.ഗോപാലകൃഷ്ണന്, കെ.മുരളി, ടി.ഷാജി, എം.കെ.ബേബി ഗിരിജ, ജില്ലാ പഞ്ചായത്ത് മുതുതല ഡിവിഷന് സ്ഥാനാര്‍ഥി ടി.പി.അഹ്മ്മദ്, പട്ടാമ്പി ബ്ലോക്ക് എടപ്പലം ഡിവിഷന് സാരഥി മുജീബ് കരുവാന്‍കുഴി എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തില്‍ മത്സരിക്കുന്ന ഇടതു സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

