കഞ്ചിക്കോട് ∙ ബെംഗളൂരു മെട്രോ റെയിലിന്റെ യെലോ ലൈൻ കോറിഡോറിൽ സ്റ്റെയിൻലെസ് സ്റ്റീൽ മെട്രോ കോച്ചുകൾ നിർമിക്കാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കഞ്ചിക്കോട് ബെമ്ൽ പ്ലാന്റ് ഒരുങ്ങുന്നു. ഇതിനായി 414 കോടി രൂപയുടെ അധിക ഓർഡർ ബെമ്ലിനു ലഭിച്ചു. നേരത്തെ ലഭിച്ച ഓർഡറുകൾക്കൊപ്പമാണു പുതിയ ഓർഡർ.
ഇതോടെ 66 ട്രെയിൻ സെറ്റുകളാണ് ബെംഗളൂരു മെട്രോ റെയിലിനായി ബെമ്ൽ നിർമിക്കുക. പൂർണമായി സ്റ്റെയിൻലെസ് സ്റ്റീൽ നിർമിതമായ ആറു കോച്ചുകളുള്ള ഈ ട്രെയിനുകളിൽ ആധുനിക എസി സംവിധാനങ്ങളും സുരക്ഷാ സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
2023ൽ ബെമ്ലിനു ലഭിച്ച കരാറിന്റെ വിപുലീകരണമാണ് പുതിയ ഓർഡർ.
ഇതിന്റെ നിർമാണം കഞ്ചിക്കോട്ടെയും ബെംഗളൂരുവിലെയും പ്ലാന്റുകളിലായി ഉടൻ ആരംഭിക്കും. ബാംഗ്ലൂർ മെട്രോയുടെ ഈസ്റ്റ്-വെസ്റ്റ് കോറിഡോർ എന്നറിയപ്പെടുന്ന യെലോ ലൈനിലെ മെട്രോ ട്രെയിനുകൾ ഐടി കമ്പനികളിൽ ജോലി ചെയ്യുന്നവർക്കാണ് ഏറ്റവും പ്രയോജനപ്പെടുക. ഇലക്ട്രോണിക് സിറ്റി, ബൊമ്മസാന്ദ്ര, എച്ച്എസ്ആർ ലേഔട്ട് തുടങ്ങി ഏറ്റവും കൂടുതൽ ഐടി കമ്പനികളും ക്യാംപസുകളുമുള്ള റൂട്ടിലൂടെയാണിത് കടന്നു പോവുന്നത്.
ബൊമ്മസാന്ദ്രയ്ക്കും നഗരത്തിലെ ഏറ്റവും തിരക്കേറിയ സെൻട്രൽ സിൽക്ക് ബോർഡ് ഏരിയയ്ക്കും ഇടയിലുള്ള ഗതാഗതം മെച്ചപ്പെടുത്തുന്ന യെലോ ലൈനിൽ 16 സ്റ്റേഷനുകളാണ് ആകെയുള്ളത്. അത്യാധുനിക സൗകര്യങ്ങളോടെയാകും മെട്രോ റെയിൽ കോച്ചുകളുടെ നിർമാണം. ഇപ്പോൾ ലഭിച്ച ഈ ഓർഡർ കമ്പനിയുടെ സാങ്കേതിക ശേഷിയിലുള്ള വിശ്വാസത്തിന്റെ തെളിവാണെന്ന് ബെമ്ൽ ചെയർമാൻ ശാന്തനു റോയ് പറഞ്ഞു.
സ്വിച്ച് റെയിൽ ഗ്രൈൻഡിങ് മെഷീനും ബെമ്ൽ നിർമിക്കും
റെയിൽവേ ട്രാക്കുകളുടെ അറ്റകുറ്റപ്പണിക്കായി സ്വിച്ച് റെയിൽ ഗ്രൈൻഡിങ് മെഷീനുകളുടെ നിർമാണത്തിനായി 157 കോടി രൂപയുടെ ഓർഡറും ബെമ്ൽ സ്വന്തമാക്കി.
കഞ്ചിക്കോട് ഉൾപ്പെടെയുള്ള പ്ലാന്റിലാകും നിർമാണം. ലോറാം റെയിൽ മെയ്ന്റനൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ബെമ്ലിനു ഓർഡർ നൽകിയത്.
റെയിൽ സ്വിച്ചുകളും ക്രോസിങുകളും കൃത്യമായി ഗ്രൈന്റ് ചെയ്യാനാണ് മെഷീൻ ഉപയോഗിക്കുക. 15 സെറ്റ് മെഷീനുകളാണ് നിർമിക്കുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

