അമ്പലപ്പാറ ∙ പഞ്ചായത്ത് പരിധിയിലെ കുടുംബശ്രീ യൂണിറ്റുകൾ ഈ ഓണക്കാലത്തു വിപണിയിലെത്തിച്ചത് 3500 കിലോ ചെണ്ടുമല്ലി. അത്തം മുതൽ ഇന്നലെ ഉത്രാടം വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്. മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ചെണ്ടുമല്ലി പൂക്കളാണു വിളവെടുത്തു നാട്ടിലെ വിപണികളിൽ വിറ്റഴിച്ചത്.
ആദ്യ ഘട്ടത്തിൽ പൂക്കൾക്കു കുറഞ്ഞ വിലയാണു ലഭിച്ചിരുന്നതെങ്കിലും ഓണം അടുത്തതോടെ വില ഉയർന്നു. നാട് ഓണാഘോഷ പരിപാടികളിലേക്കും പൂക്കള മത്സരങ്ങളിലേക്കും നീങ്ങിയതോടെ പൂക്കൾക്ക് ആവശ്യക്കാരേറി.
നാലു പേർ വീതമുള്ള നാല് ജെഎൽജി ഗ്രൂപ്പുകളും 24 കുടുംബശ്രീ യൂണിറ്റുകളുമാണ് ഇത്തവണ പൂക്കൃഷി ഇറക്കിയത്.
സ്വന്തം ഭൂമികളിലും പാട്ടത്തിനെടുത്ത സ്ഥലങ്ങളിലുമായിട്ടായിരുന്നു കൃഷി. മേലൂർ, അറവക്കാട്, കടമ്പൂർ, വേങ്ങശ്ശേരി, ചുനങ്ങാട് വാണിവിലാസിനി പോലുള്ള പ്രദേശങ്ങളിലായിരുന്നു കൃഷിയിടങ്ങൾ.
ജൂലൈയിലാണു നിലം ഒരുക്കി വിളവിറക്കിയത്.
കൃഷിഭവനും കുടുംബശ്രീ ജില്ലാ മിഷനും മുഖേന ലഭിച്ച ചെടികളാണിവ. മേലൂർ വാർഡിലാണ് ഇത്തവണ കൂടുതൽ കൃഷി ഇറക്കിയിരുന്നത്.
44 സെന്റ് ഭൂമിയിൽ 800 തൈകളാണു നട്ടത്. 200 തൈകൾ മഴയിൽ നശിച്ചെങ്കിലും ബാക്കിയുള്ളവയിൽ നിന്നു മികച്ച വിളവു ലഭിച്ചതു തുണയായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]