ചെർപ്പുളശ്ശേരി ∙ പൂച്ചയെ കൊന്നു സമൂഹമാധ്യമത്തിൽ സ്റ്റോറിയാക്കി ചെർപ്പുളശ്ശേരി മഞ്ചക്കൽ സ്വദേശിയും ലോറി ഡ്രൈവറുമായ യുവാവ്. പൂച്ചയ്ക്കു പലഹാരം കൊടുക്കുന്നതും തുടർന്ന് ഇതിനെ കൊന്നു തലയും മറ്റ് അവയവങ്ങളും വേർതിരിച്ചു വച്ചിരിക്കുന്നതുമായ ദൃശ്യങ്ങളാണു സമൂഹമാധ്യമ പേജിലൂടെ പ്രചരിപ്പിച്ചത്.
ലോറിയുടെ ക്യാബിനിൽ വച്ചു ഷൂട്ട് ചെയ്തവയാണു ദൃശ്യങ്ങൾ. എന്നാൽ, യുവാവ് എവിടെയുണ്ടെന്നോ ഈ ദൃശ്യങ്ങൾ എവിടെവച്ചാണു ചിത്രീകരിച്ചതെന്നോ വിവരമില്ല. ഇതു സംബന്ധിച്ചു പരാതി കിട്ടിയിട്ടില്ലെന്നും അതിനാൽ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]