
പാലക്കാട്∙ സമയം രാത്രി 8 ആവുന്നതേയുള്ളൂ. നഗരമധ്യത്തിൽ കലക്ടറേറ്റിനു മുൻപിലെ ഫുട്പാത്തിലൂടെ നടക്കാമെന്നു വച്ചു.
ചുറ്റിലും ഇരുട്ടാണ്. ഇടയ്ക്കു പോയിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഹെഡ്ലൈറ്റിന്റെ പ്രകാശമുണ്ട്.
സമീപത്തുള്ള ഏതാനും കെട്ടിടങ്ങളിലെ വെളിച്ചവും കൂടെ അണയുന്നതോടെ പൂർണമായും ഇരുട്ടിൽ നടക്കേണ്ട അവസ്ഥ.നേരം ഇരുട്ടിയാൽ ജില്ലാ ഭരണസിരാകേന്ദ്രത്തിനു മുന്നിലെ ഫുട്പാത്തുകളുടെയും റോഡിന്റെയും ചിത്രമാണ് മുകളിൽ വിവരിച്ചത്.
ഈ ഭാഗങ്ങളിൽ പലയിടത്തും തെരുവുവിളക്കുണ്ടെങ്കിലും മിക്കതും കത്തുന്നില്ല.
അറ്റകുറ്റപ്പണി നടത്തിയിട്ടു കാലങ്ങളായതിന്റെ തെളിവ് ബൾബിനു ചുറ്റുമുള്ള വള്ളിപ്പടർപ്പുകൾ വിളിച്ചുപറയുന്നു. കലക്ടറേറ്റ്, ജില്ലാ ആശുപത്രി, പാലക്കാട് മൈതാനം, കോട്ട
തുടങ്ങി ദിനംപ്രതി ഒട്ടേറെയാളുകൾ വന്നുപോകുന്ന ജില്ലാ ആസ്ഥാനത്ത് നഗരസഭയുടെ കീഴിലുള്ള തെരുവുവിളക്കുകൾ ഏറെ നാളായി പണിമുടക്കിയിട്ടും അധികൃതർ അനങ്ങുന്ന മട്ടില്ല. സ്ത്രീകളും വയോജനങ്ങളുമുൾപ്പെടെയുള്ളവർ നടന്നുപോകുന്ന ഭാഗങ്ങളാണിത്.
കലക്ടറേറ്റിനു സമീപമുള്ള ഫുട്പാത്തിൽ വെളിച്ചമില്ലാത്തതിനാൽ ഫോണിലെ ടോർച്ച് അടിച്ചാണ് ആളുകൾ നടന്നുപോകുന്നത്. ഐഎംഎ ജംക്ഷനിലുള്ള ബസ് സ്റ്റോപ് രാത്രിയാകുന്നതോടെ സാമൂഹികവിരുദ്ധർക്കു തമ്പടിക്കാൻ പറ്റിയ ഇടമാണ്.
ഇവിടെ നിന്നു കലക്ടറേറ്റിലേക്കു പോകുന്ന ഭാഗം പൂർണമായും ഇരുട്ടിലാണ്. തനിച്ചു നടന്നുപോകുന്ന ആർക്കും പേടി തോന്നുന്ന സാഹചര്യമാണ് ഇവിടെ.
പരസ്യബോർഡില്ലെങ്കിൽ ഇരുട്ടിൽ തപ്പാം!
സ്റ്റേഡിയം സ്റ്റാൻഡ് പരിസരം, ഇൻഡോർ സ്റ്റേഡിയം ഭാഗം തുടങ്ങിയ ഇടങ്ങളിലെല്ലാം വെളിച്ചക്കുറവുണ്ട്. ഇവിടങ്ങളിലുള്ള തെരുവുവിളക്കുകൾ പേരിനു മാത്രമാണെന്നു തോന്നിപ്പോകും.
ബസ് കാത്തിരിക്കുന്നവരും കാൽനടയാത്രക്കാരുമാണ് ഏറ്റവും ബുദ്ധിമുട്ടുന്നത്.
ബിഇഎം ജംക്ഷനിലെ ഹൈമാസ്റ്റ് വിളക്കും ഈ ഭാഗങ്ങളിലെ തെരുവുവിളക്കുകളും കത്തുന്നില്ല. ബിഒസി റെയിൽവേ മേൽപാലത്തിലെ വിളക്കുകളും കണ്ണടച്ചിരിക്കുകയാണ്.
മിക്കയിടങ്ങളിലും പരസ്യ ബോർഡുകളിലെയും സമീപത്തെ കടകളിലെയും വെളിച്ചമാണ് ആളുകൾക്ക് ആശ്വാസം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]