
പാലക്കാട് ജില്ലയിൽ ഇന്ന് (05-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്: നടുവട്ടം ∙ ഗവ.ജനത ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് (സീനിയർ), ഇക്കണോമിക്സ്, ജ്യോഗ്രഫി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സുവോളജി, അറബിക് (ജൂനിയര്‍) വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കാൻ കൂടിക്കാഴ്ച 9നു രാവിലെ 10നു സ്കൂള്‍ ഓഫിസില്‍.
പട്ടാമ്പി ∙ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ്, ഫുൾടൈം മീനിയൽ, എച്ച്എസ്ടി നാച്വറൽ സയൻസ്, എച്ച്എസ്ടി ഹിന്ദി താൽക്കാലിക ഒഴിവുകളിൽ നിയമനം നടത്തുമെന്നു പ്രധാനാധ്യാപിക അറിയിച്ചു. ഫിസിക്കൽ സയൻസ് ഒഴിവിലേക്ക് 9നു രാവിലെ 10നും ഫുൾ ടൈം മീനിയൽ ഒഴിവിലേക്ക് 9നു 12നും നാച്വറൽ സയൻസ് ഒഴിവിലേക്ക് 1.30നും ഹിന്ദി ഒഴിവിലേക്കു 3നും കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചു.
എലപ്പുള്ളി ∙ ഗവ. എപിഎച്ച്എസ് സ്കൂളിൽ മലയാളം, ഹിന്ദി വിഷയങ്ങളിൽ അധ്യാപക ഒഴിവ്. മലയാളം ഒഴിവിലേക്ക് ഇന്നു രാവിലെ 11.30നും ഹിന്ദി ഒഴിവിലേക്ക് ഉച്ചയ്ക്കു 12നും കൂടിക്കാഴ്ച നടത്തും. 9497693766.
മലമ്പുഴ ∙ ആനക്കൽ ഗവ.ട്രൈബൽ വെൽഫെയർ ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതം, സോഷ്യൽ സയൻസ് തസ്തികകളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഇന്നു 11ന്. ഫോൺ: 9497123668.
പാലക്കാട് ∙ അകത്തേത്തറ എൻഎസ്എസ് എച്ച്എസ്എസിൽ ഹിന്ദി ജൂനിയർ, കംപ്യൂട്ടർ ആപ്ലിക്കേഷൻ ജൂനിയർ, കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 16നു 10ന്. ഫിസിക്സ് ജൂനിയർ താൽക്കാലിക അധ്യാപക നിയമന കൂടിക്കാഴ്ച 20നു രാവിലെ 10നും നടക്കും. 9446596457.
കുഴൽമന്ദം ∙ തോലനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എച്ച്എസ്എസ്ടി ഇക്കണോമിക്സ് (ജൂനിയർ) രണ്ട് ഒഴിവുകളുണ്ട്. കൂടിക്കാഴ്ച ഒൻപതിനു 11ന് സ്കൂൾ ഓഫിസിൽ. 9847236118.
പൊൽപ്പുള്ളി ∙ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി (ജൂനിയർ) തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 9നു രാവിലെ 10നു സ്കൂളിൽ നടക്കും. 94976 29801.
തത്തമംഗലം ∙ ജിഎസ്എംവിഎച്ച്എസ് സ്കൂളിൽ വിഎച്ച്എസ്ഇ കൊമേഴ്സ് വിഭാഗത്തിൽ വൊക്കേഷനൽ (ബിസിഎഫ്), നോൺ വൊക്കേഷനൽ (ഇഡി), ഒൻട്രപ്രനർഷിപ് എന്നീ തസ്തികകളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 9നു 10നു സ്കൂളിൽ. 94958 88549.
ഡ്രൈവർ ഒഴിവ്
വടകരപ്പതി ∙ പഞ്ചായത്തിലെ ഹരിതകർമസേനയുടെ വാഹനം ഓടിക്കുന്നതിനായി ഡ്രൈവറുടെ തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് ആളെ നിയമിക്കുന്നു. കൂടിക്കാഴ്ച 13നു രാവിലെ 11ന്. ഫോൺ: 04923-235222..
സീറ്റ് ഒഴിവ്
ഷൊർണൂർ ∙ എസ്എൻ ട്രസ്റ്റ് കോളജിൽ അഞ്ചാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ്, കെമിസ്ട്രി കോഴ്സുകൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥികൾ 13നു രാവിലെ 10ന് അനുബന്ധ രേഖകൾ സഹിതം കോളജ് ഓഫിസിൽ എത്തണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.