കുഴൽമന്ദം ∙ കണ്ണാടി കണ്ണനൂർ മലമ്പുഴ സബ് കനാലിൽ വെള്ളത്തിലൂടെ കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ പത ഒഴുകിവന്ന സംഭവത്തിൽ വെള്ളം പരിശോധനയ്ക്കായി അയച്ചു. കനാലിലൂടെ ദ്രാവകം കലങ്ങി പത നുരഞ്ഞുപൊന്തി ഏകദേശം രണ്ടു മണിക്കൂർ ഒഴുകിയിരുന്നു.
പരിഭ്രാന്തിയിലായ നാട്ടുകാർ കടകുറുശ്ശി പ്രദേശത്ത് തടിച്ചുകൂടി കൃഷിസ്ഥലത്തേയ്ക്കും കുടിവെള്ള സ്രോതസ്സുകളിലേക്കും കുളത്തിലേക്കും വ്യാപിക്കുമെന്ന ആശങ്ക അറിയിച്ചതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.രാഗേഷ്, മുൻ പഞ്ചായത്ത് അംഗം കെ.പ്രമോദ്, അഗ്നിരക്ഷാ സേന, ജല അതോറിറ്റി അധികൃതർ, ഇറിഗേഷൻ അധികൃതർ, പൊലീസ് എന്നിവർ സംഭവസ്ഥലത്തെത്തിയിരുന്നു.
വിഷാംശമാണെങ്കിൽ കൃഷിനാശവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുമുണ്ടാവാൻ ഇടയുള്ളതിനാലാണ് വെളളം പരിശോധിക്കുന്നത്. ഇതുകൂടാതെ കനാൽ വെള്ളം കുളത്തിലേക്ക് തുറന്നുവിടാറുമുണ്ട്.
ഒട്ടേറെ കുളങ്ങളിൽ മത്സ്യക്കൃഷിയും ചെയ്യുന്നുണ്ട്. ഇതിൽ കുളിക്കുന്നവർക്ക് അലർജി ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
വിഷാംശമുണ്ടെങ്കിൽ മത്സ്യങ്ങൾ ചത്തുപൊങ്ങാനും സാധ്യതയേറെയാണ്. പരിശോധന കഴിഞ്ഞശേഷമേ കാരണം വ്യക്തമാവൂ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

