പാലക്കാട് ∙ ഇത്രയൊക്കെ വില കൂടിയിട്ടും നിന്നോടുള്ള ഇഷ്ടം കുറയുന്നില്ലല്ലോ പൊന്നേ എന്നു പറയുന്നതു സ്വർണം വാങ്ങുന്നവർ മാത്രമല്ല, സ്വർണം കക്കുന്നവർ കൂടിയാണ്. കഴിഞ്ഞ വർഷം കൂടുതൽ മോഷണം പോയതു സ്വർണമാണെന്നു പൊലീസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
ആളൊഴിഞ്ഞ വീടുകൾ കുത്തിത്തുറക്കുന്നതും വാഹനത്തിലെത്തി മാല പൊട്ടിക്കുന്നതും പതിവായി.
സമീപകാലത്തെ മോഷണങ്ങൾ
∙ തിരുമിറ്റക്കോട് വീടിന്റെ വാതിൽ പൊളിച്ച് 20 പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കവർന്നത് ജനുവരി 30 ന്. സംഭവം നടന്നത് പുലർച്ചെ 6.30 നും രാവിലെ രാവിലെ 8 മണി വരെയുള്ള സമയത്തിനിടെ.
ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം ∙ രണ്ടു മാസത്തിനിടെ ആലത്തൂർ സ്റ്റേഷൻ പരിധിയിൽ മാല പൊട്ടിച്ച രണ്ടു സംഭവങ്ങളുണ്ടായി. ബൈക്കിൽ വന്ന മുന്നു പേർ തേങ്കുറിശ്ശിയിലും കുനിശ്ശേരിയിലും പ്രായമുള്ളവരുടെ കഴുത്തിൽ നിന്നാണു മാല പറിച്ചത്.
∙ മുടപ്പല്ലൂരിൽ 2025 ഓഗസ്റ്റ് 27നു വീടു കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ച 23 പവൻ സ്വർണം കവർന്നു. വൈകിട്ട് 5.30നും 9 മണിക്കും ഇടയിലായിരുന്നു മോഷണം.
ജൂണിൽ ഈ മേഖലയിൽ നടന്ന മോഷണത്തിൽ നഷ്ടമായതു 13 പവൻ. ∙ എലപ്പുള്ളിയിൽ വീട് കുത്തിത്തുറന്ന് ആറര പവൻ കവർന്നു.
പുതുശ്ശേരി കഞ്ചിക്കോട് പൂട്ടിയിട്ട വീട് കുത്തിത്തുറന്നു 2 പവനും മോഷ്ടിച്ചു.
∙ പട്ടാമ്പിയിൽ കഴിഞ്ഞ സെപ്റ്റംബറിൽ ജ്വല്ലറി കത്തിത്തുറന്ന് 8 പവൻ മോഷ്ടിച്ചു. പ്രതികളെ ദിവസങ്ങൾക്കകം പൊലീസ് പിടികൂടി.
∙ നെല്ലായ പട്ടിശ്ശേരി കുറത്തിപ്പാറയിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 16നു വൈകിട്ട് അഞ്ചുമണിയോടെ മുറ്റമടിക്കുകയായിരുന്ന വീട്ടമ്മയുടെ രണ്ടര പവൻ മാല ബൈക്കിലെത്തിയവർ കവർന്നു. ∙ ലക്കിടിപേരൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിനു സമീപം വീട്ടിൽ നിന്നു മൂന്നര പവൻ ആഭരണം കവർന്നതു സെപ്റ്റംബറിൽ.
∙ ഒറ്റപ്പാലം കയറംപാറയിൽ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് വയോധികയുടെ കഴുത്തിൽ നിന്ന് ഒരു പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചത് ജനുവരി 23ന്. ∙ കണ്ണിയംപുറം ശ്രീരാം നഗറിലെ പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്നു മോഷ്ടാവു കവർന്നത് 5 ലക്ഷം രൂപയുടെ സ്വർണ, വജ്ര ആഭരണങ്ങൾ.
മോഷണം ശ്രദ്ധയിൽപെട്ടത് ജനുവരി 18 ന്. ∙ മായന്നൂർ പാലത്തിനു സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശിനി വീട് നിർമാണത്തിനായി സൂക്ഷിച്ചിരുന്ന 2 പവൻ സ്വർണവും 42,000 രൂപയും കവർച്ച ചെയ്യപ്പെട്ടിരുന്നു.
സംഭവം സെപ്റ്റംബറിൽ.
പൊലീസ് പറയുന്നു, ജാഗ്രത വേണം
∙ ഉത്സവപ്പറമ്പുകളിലും മറ്റു തിരക്കുള്ള ഇടങ്ങളിലും സ്വർണം ധരിച്ചു പോകുന്നത് ഒഴിവാക്കുക. പ്രായമായവരിൽ നിന്നും കുട്ടികളിൽ നിന്നുമാണ് കൂടുതൽ മോഷണം നടക്കുന്നത്.
ധരിക്കണമെന്നു നിർബന്ധമുള്ള സാഹചര്യത്തിൽ സ്വർണം വസ്ത്രത്തിൽ പിൻ ചെയ്ത് ധരിക്കുക. ∙ കുറച്ചു സ്വർണമാണെങ്കിൽ മാത്രം വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കുക.
അതിനു വേണ്ടി സേഫ് ലോക്കർ ഉപയോഗിക്കുക. അല്ലെങ്കിൽ ബാങ്ക് ലോക്കറിൽ സൂക്ഷിക്കുക.
∙ വീടിന്റെ സുരക്ഷിതത്വം ഉറപ്പാക്കുക. വീടു പൂട്ടി പോകുന്നവർ സ്വർണം വീട്ടിൽ നിന്നു മാറ്റിവയ്ക്കുക.
∙ വീട് അടച്ചു ദൂരയാത്ര പോകുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കുക. ∙ വീട്ടിൽ ആളില്ലെന്ന പ്രതീതി ഉണ്ടാക്കരുത്.
∙ അൽപം സ്വർണം നഷ്ടപ്പെട്ടാലും പൊലീസിൽ അറിയിക്കുക. കൃത്യമായ വിവരം നൽകി സഹായിക്കുക.
∙ അടുക്കള ഭാഗത്തും മറ്റു ഭാഗങ്ങളിലും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക. ∙ കവർച്ചക്കാർക്ക് ഉപയോഗപ്രദമാവുന്ന ഉപകരണങ്ങൾ, ആയുധങ്ങൾ, ഗോവണി എന്നിവ വീടിനു പുറത്ത് സൂക്ഷിക്കരുത്.
∙ വീടിന്റെ മുൻവാതിൽ പോലും പിൻവാതിലും അടച്ചുറപ്പുള്ളതാണെന്ന് ഉറപ്പുവരുത്തുക. വാതിലിന്റെ പിന്നിൽ ഇരുമ്പിന്റെ പട്ട
ഘടിപ്പിച്ചാൽ കൂടുതൽ സുരക്ഷ ലഭിക്കും.
ബാങ്ക് ലോക്കറാണ് സേഫ്; പക്ഷേ, കിട്ടാനില്ല
ബാങ്ക് ലോക്കറിൽ സ്വർണം സൂക്ഷിച്ചാൽ പ്രതിമാസം വാടക കൊടുക്കേണ്ടി വരുമെന്നു കരുതിയാണു പലരും വീടുകളിൽ സ്വർണം സൂക്ഷിക്കുന്നത്. നാട്ടിൻപുറങ്ങളിൽ സഹകരണബാങ്കുകൾ പോലും ലോക്കറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സ്വർണം പോലെ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കാൻ ഇത്തരത്തിലുള്ള ലോക്കറുകൾ ഉപയോഗിക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജില്ലയിലെ വിവിധ ബ്രാഞ്ചുകളിലായി ഒൻപതിനായിരത്തിലേറെ ലോക്കറുകൾ ഉണ്ട്.
കനറാ ബാങ്കിന് എണ്ണായിരത്തിയഞ്ഞൂറോളം ലോക്കറുകളും കേരള ബാങ്കിന് അയ്യായിരത്തി എണ്ണൂറോളം ലോക്കറുകളും ഉണ്ട്.
പക്ഷേ, സ്വർണവില കുതിച്ചതോടെ ലോക്കറിന് ഡിമാൻഡായി. പലരും അപേക്ഷ നൽകി കാത്തിരിക്കുന്നു.
പുതിയ ലോക്കറുകൾ സ്ഥാപിക്കാൻ ഇടപാടുകാരിൽ നിന്നു സമ്മർദമുള്ളതായി ബാങ്ക് പ്രതിനിധികൾ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

