ആലത്തൂർ ∙ ആലത്തൂരിന്റെ മണ്ണിൽ 4 ദിവസമായി നടക്കുന്ന കലയുടെ കേളികൊട്ടിന് ഇന്നു സമാപനമാകും. കലാകിരീടത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഗുരുകുലത്തിന്റെ ചിറകിലേറി ആലത്തൂർ ഉപജില്ല മുന്നേറ്റം തുടരുന്നു.
16 വേദികളിലായി ഇന്ന് 36 മത്സരങ്ങൾ കൂടി അരങ്ങേറും. വൈകിട്ട് നടക്കുന്ന സമാപനചടങ്ങിൽ ഓവറോൾ ചാംപ്യന്മാർക്കുള്ള ട്രോഫി നൽകും.
അറബന മുട്ട്, ദഫ്മുട്ട് എന്നിവയുടെ വിധികർത്താക്കളെ കലോത്സവ മാനുവൽ ലംഘിച്ചാണ് നിയമിച്ചതെന്നാരോപിച്ച് മത്സരാർഥികൾ ഡിഡിഇക്ക് പരാതി നൽകി. ഒറ്റപ്പാലം ഉപജില്ലാ കലോത്സവത്തിന് വിധികർത്താവായി ഇരുന്നയാളാണ് ജില്ലാ കലോത്സവത്തിൽ അറബനയ്ക്കും ദഫിനും വിധികർത്താവായത്.
ജില്ലയിൽ മത്സരത്തിനെത്തിയ വിവിധ സ്കൂളുകളുടെ ടീമിന്റെ സഹപരിശീലകനാണ് ഇദ്ദേഹമെന്നും മത്സരാർഥികൾ പരാതിപ്പെട്ടു.
പോയിന്റ് നില
1. ആലത്തൂർ: 820
2.
പാലക്കാട്: 816 3. ഒറ്റപ്പാലം: 756 4.
മണ്ണാർക്കാട്: 751
5. തൃത്താല: 749
സ്കൂൾ
ബിഎസ്എസ് ഗുരുകുലം, ആലത്തൂർ: 435
ശ്രീകൃഷ്ണപുരം എച്ച്എസ്എസ് ചെർപ്പുളശ്ശേരി: 255
പിടിഎംഎച്ച്എസ് തൃക്കടീരി, ഒറ്റപ്പാലം: 173
ഭാരതമാതാ എച്ച്എസ്എസ് പാലക്കാട്: 167
ജിഎച്ച്എസ്എസ് കൊടുവായൂർ, കൊല്ലങ്കോട്: 165
ചെലവേറി; ഗുരു യുട്യൂബ്
കഴിഞ്ഞ വർഷം മുതൽ കലോത്സവത്തിന്റെ ഭാഗമായതോടെ ഗോത്രകലകൾ പരിശീലിപ്പിക്കാനുള്ള ചെലവും ഏറി.
മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപ്പുലയാട്ടം തുടങ്ങിയ ഗോത്രകലകൾ പരിശീലിപ്പിക്കാൻ ആളൊന്നിന്ന് 5,000 രൂപയാണ് ഫീസ്. 12 പേരടങ്ങുന്ന ടീമിനെ പരിശീലിപ്പിക്കാൻ ആകെ ചെലവാകുന്ന തുക 60,000.
കലോത്സവത്തിനു മാത്രമായി പരമാവധി ഒരു മാസം പരിശീലനം നൽകുന്നതിനാണ് ഈ തുക. കഴിഞ്ഞ തവണ ആദ്യമായി ഉൾപ്പെടുത്തിയതിനാൽ മിക്ക ടീമുകൾക്കും യുട്യൂബായിരുന്നു ആശ്രയം.
തനതു കലയായതിനാൽ പരിശീലനം നൽകാൻ കഴിയുന്നവരുടെ എണ്ണവും കുറവ്. അതുകൊണ്ടുതന്നെ ഓരോ ജില്ലയിൽ നിന്നും ഒരു സ്കൂളിന്റെ പരിശീലനം മാത്രമാണ് പരിശീലകർ ഏറ്റെടുക്കുന്നത്.
മറ്റു ടീമുകൾക്ക് ഇപ്പോഴും ഗുരു യുട്യൂബ് തന്നെ.
കലോത്സവ നടത്തിപ്പിൽ നിന്ന് ഇവർ വിടവാങ്ങുന്നു
ആലത്തൂർ∙ മൂന്നു പതിറ്റാണ്ടു കടന്ന കലോത്സവനടത്തിപ്പിന്റെ ചുമതലയിൽ നിന്ന് രണ്ട് അധ്യാപകർ ഇക്കുറി വിടവാങ്ങുന്നു. പാലക്കാട് മൂത്താന്തറ കെഎസ്ബി സ്കൂൾ അധ്യാപകൻ എ.ജെ.ശ്രീനിയും വല്ലങ്ങി വിആർസിഎംയുപി സ്കൂൾ പ്രധാനാധ്യാപകൻ ഷാജി എസ്.
തെക്കേതിലുമാണ് ഇത്തവണത്തെ കലോത്സവത്തിനു ശേഷം മേളകളുടെ ചുമതലകളിൽ നിന്നു പിന്മാറുന്നത്. കലാ–ശാസ്ത്ര–കായിക മേളകളിൽ ഉപജില്ല മുതൽ സംസ്ഥാന തലം വരെ വിവിധ കമ്മിറ്റികളുടെ കൺവീനറായും അംഗങ്ങളായും ഇവർ സേവനം നടത്തി വരുന്നു.
എം.ജെ.ശ്രീനി ഇത്തവണ സ്വീകരണ കമ്മിറ്റി കൺവീനറായും ഷാജി പ്രോഗ്രാം കമ്മിറ്റി കൺവീനറായുമാണ് പ്രവർത്തിക്കുന്നത്.
ശ്രീനി ജില്ലാ അക്കാദമിക് കൗൺസൽ, ജില്ലാ പാഠ്യാനുബന്ധ സമിതി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി, വിദ്യാഭ്യാസ വകുപ്പിന്റെ ഫിനാൻസ് കമ്മിറ്റി എന്നിവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ വിദ്യാഭ്യാസ വകുപ്പിന്റെ ഗുണനിലവാര സമിതിയിലെ ജില്ലയിലെ സീനിയർ അംഗമായി പ്രവർത്തിക്കുന്നു.
മിമിക്രി, മോണോ ആക്ട്, പ്രസംഗം, കവിതാരചന എന്നിവയിൽ സ്കൂൾ, കോളജ് തലങ്ങളിൽ ജില്ലാതലം, ഇന്റർസോൺ വിജയിയാണ്.
നിലവിൽ ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സെക്രട്ടറി, എഫ്ഇടിഒ സംസ്ഥാന അധ്യക്ഷൻ എന്നിവയുടെ ചുമതലകൾ വഹിക്കുന്നുണ്ട്. ഷാജി എസ്.
തെക്കേതിൽ മൂന്നു പതിറ്റാണ്ടിലധികമായി ഈ രംഗത്തുണ്ട്. ജില്ലാ അക്കാദമിക് കൗൺസിൽ, ജില്ലാ പാഠ്യാനുബന്ധ സമിതി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി, വിദ്യാഭ്യാസ വകുപ്പിന്റെ ഫിനാൻസ് കമ്മിറ്റി എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഇപ്പോൾ വിദ്യാഭ്യാസ വകുപ്പിന്റെ ഗുണനിലവാര സമിതിയിലെ സജീവ അംഗവും കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റുമാണ്. 2026 മാർച്ചിൽ വിരമിക്കുന്നതോടെ ഇവർ കലോത്സവവേദികളോട് വിട
പറയും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

