പെരിങ്ങോട്ടുകുറിശ്ശി ∙ പാലക്കാട് വ്യവസായ സ്മാർട് സിറ്റി ഭൂമിയെടുപ്പിൽ വൻകിട റിയൽ എസ്റ്റേറ്റ് കച്ചവടമാണു നടന്നതെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.മസാലബോണ്ട് വഴി സ്വരൂപിച്ച പണം ഉപയോഗിച്ചാണ് പാലക്കാടും കണ്ണൂരുമെല്ലാം വ്യവസായ പദ്ധതികളുടെ ഭൂമിയെടുപ്പ് കിഫ്ബി നടത്തിയത്.
സെന്റിനു മൂവായിരം രൂപയുള്ള ഭൂമി പോലും ഒരു ലക്ഷം രൂപയ്ക്കു വാങ്ങിയ റിയൽ എസ്റ്റേറ്റ് കൊള്ളയാണ് നടന്നത്. ഈ വിഷയത്തിലാണ് മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടിസ് അയച്ചത്.
പക്ഷേ, നേരത്തെ സ്വർണക്കള്ളക്കടത്ത്, മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസ് എന്നിവ ആവിയായ പോലെ ഇതും ആവിയാകും.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള അടുത്ത ബന്ധമാണു കാരണമെന്നും കോൺഗ്രസ് പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. സിപിഎം തീവ്ര വലതുപക്ഷ പ്രസ്ഥാനമായി മാറിയിരിക്കുന്നു.
സർവമേഖലകളും നശിച്ചു. അതിദാരിദ്ര്യ മുക്തമായ കേരളത്തെ പ്രഖ്യാപിച്ചെങ്കിലും സിപിഎം നേതാക്കളുടെ ദാരിദ്ര്യമാണ് മാറിയത്.
നെല്ലുസംഭരണം പോലും നടത്താതെ കർഷകരെ പറ്റിച്ച ഇടതുഭരണത്തിന് അന്ത്യം കുറിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, കോൺഗ്രസ് മണ്ഡലം അധ്യക്ഷൻ എസ്. സുരേഷ് കുമാർ, ബ്ലോക്ക് അധ്യക്ഷൻ പി.ബാലൻ, ശശിധരൻ തോലനൂർ, സി.വി.
രാമകൃഷ്ണൻ, കെ.രവീന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

