എലപ്പുള്ളി ∙ ഇഡ്ഡലി തയാറാക്കി ഉപജീവനം നടത്തുന്ന രാമശ്ശേരി പ്രദേശിവാസികളെ സംരക്ഷിക്കാൻ പദ്ധതിയൊരുങ്ങുന്നു. രാമശ്ശേരി ഗാന്ധി ആശ്രമത്തിന്റെ നേതൃത്വത്തിൽ പ്രാദേശിക തലത്തിൽ കൂട്ടായ്മ രൂപീകരിച്ചു പ്രവർത്തനം ആരംഭിക്കും.
ഇതിന്റെ ആലോചനാ യോഗം ഭൂദാന പദയാത്രയുടെ ചരിത്രം ഉറങ്ങുന്ന രാമശ്ശേരി ഗ്രാമത്തിലെ പാവോടിയിൽ നടക്കും. മനോരമ കർഷകശ്രീ അവാർഡ് ജേതാവ് പി.ഭുവനേശ്വരി ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ പൈതൃക ഉൽപന്നങ്ങളിലൊന്നാണ് രാമശ്ശേരി ഇഡ്ഡലി. ഇതിന്റെ സ്വാദറിയാൻ നൂറോളം രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളും ഭക്ഷണ പ്രിയരും രാമശ്ശേരിയിൽ എത്തിയിട്ടുണ്ടെന്നാണ് കണക്ക്.
നൂറ്റിയൻപത് വർഷത്തെ പാരമ്പര്യവും ഭൗമ സൂചിക പദവിയും ഇഡ്ഡലിക്കു സ്വന്തം.
രാമശ്ശേരി ഇഡ്ഡലി തയാറാക്കി ഉപജീവനം നടത്തുന്ന 9 കുടുംബങ്ങൾ ഇനി എത്ര കാലം ഇങ്ങനെ തുടരും എന്ന കാര്യത്തിൽ ആശങ്കയിലാണ്. 150 വർഷങ്ങൾ പിന്നിടുന്ന ഒരു സംരംഭമായിട്ടു കൂടി സർക്കാർ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി നല്ല നിലയിൽ വികസിപ്പിക്കാനോ വിപണി കണ്ടെത്താനോ കഴിഞ്ഞിട്ടില്ല.
അതു കൊണ്ടാണ് ഇഡ്ഡലി തയാറാക്കുന്ന കുടുംബങ്ങളെ നിലനിർത്താനുള്ള പദ്ധതിക്കു തുടക്കം കുറിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]