വടക്കന്തറയിലെ പൊലീസ് ക്വാർട്ടേഴ്സും പരിസരവും കാടുമൂടിയ നിലയിൽ; പരിസരം നിറയെ തെരുവുനായ്ക്കളും ഇഴജന്തുക്കളും
പാലക്കാട് ∙ നാടിനു സുരക്ഷയൊരുക്കാൻ രാപകൽ രംഗത്തുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ വടക്കന്തറയിലെ ക്വാർട്ടേഴ്സും പരിസരവും കാടുമൂടിയ നിലയിൽ. കുറ്റിച്ചെടികളും ചെറുമരങ്ങളും ഉൾപ്പെടെ വളർന്നു കാടുപിടിച്ചിരിക്കുകയാണു പരിസരം.
തെരുവുനായ്ക്കളും ഇഴജന്തുക്കളും ഇവിടെയുണ്ട്. നായ്ക്കൾ കൂട്ടത്തോടെ പരിസരം കയ്യടക്കിയതോടെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയിലാണു കുടുംബങ്ങൾ.
പകൽ സമയത്തും നായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കാൻ വരുന്നതായി താമസക്കാർ പറയുന്നു. കഴിഞ്ഞ ദിവസം പാഞ്ഞടുത്ത നായ്ക്കളിൽ നിന്നു കഷ്ടിച്ചാണു കുട്ടികൾ രക്ഷപ്പെട്ടത്.
നിർത്തിയിട്ട കാറുകൾക്കടിയിലും പഴയ രണ്ടു കെട്ടിടങ്ങളിലുമാണു പ്രധാനമായും നായകളുടെ താവളം.
43–ാം വാർഡിലെ അങ്കണവാടി പ്രവർത്തിക്കുന്നതും ക്വാർട്ടേഴ്സ് വളപ്പിലാണ്. അവിടെ കുട്ടികളും രക്ഷിതാക്കളും നായ്ക്കളെ പേടിച്ചാണു വരുന്നത്.
ക്വാർട്ടേഴ്സിനു പിന്നിലെ കാടുപിടിച്ച പറമ്പിൽ നിന്നു പന്നികളും എത്താറുണ്ടെന്ന് അങ്കണവാടി ജീവനക്കാർ പറഞ്ഞു. പാമ്പുകളും മറ്റും ജനൽവഴി ഏതുസമയവും അകത്തു കയറാൻ സാധ്യതയുണ്ട്.
ക്വാർട്ടേഴ്സിന്റെ ഗേറ്റിനു സമീപവും പാമ്പുണ്ടാകുമെന്നു താമസക്കാർ പറഞ്ഞു. പലപ്പോഴും പൊലീസുകാർ സ്വന്തം പണം ചെലവാക്കിയാണു പരിസരം വൃത്തിയാക്കുന്നത്.
കാലപ്പഴക്കവും ബലക്ഷയവും മൂലം ഒഴിവാക്കിയ രണ്ടു കെട്ടിടങ്ങൾ പൊളിച്ചു നീക്കിയിട്ടില്ല. കെട്ടിടങ്ങളിൽ നിന്നു കോൺക്രീറ്റ് അടർന്നു വീഴുന്നുണ്ട്. കെട്ടിടങ്ങൾക്കു സമീപമാണു പലരും വാഹനങ്ങൾ നിർത്തുന്നത്. വാഹനങ്ങളിലും ഏതു സമയത്തും കോൺക്രീറ്റ് പതിക്കാമെന്ന സ്ഥിതിയാണ്.
ജില്ലാ പൊലീസ് ഒാഫിസിലെ ഭരണവിഭാഗത്തിനാണു ക്വാർട്ടേഴ്സും പരിസരവും പരിപാലിക്കേണ്ട ചുമതല.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

