
ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് ചായക്കടക്കാരൻ മരിച്ചു; അപകടം കൊപ്പം ടൗണിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട്∙ ബൈക്കിന് പിന്നിൽ ലോറി ഇടിച്ചു ചായക്കട നടത്തിപ്പുകാരൻ മരിച്ചു. കരിങ്ങനാട് കുണ്ടിൽ മക്കിയംവളപ്പിൽ മുഹമ്മദ് (മാനുട്ടി 65) ആണ് മരിച്ചത്. രാവിലെ പത്തോടെ കൊപ്പം ടൗണിലാണ് അപകടം. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. ഇരു വാഹനങ്ങളും കൊപ്പത്ത് നിന്ന് പുലാമന്തോൾ ഭാഗത്തേക്ക് പോവുകയായിരുന്നു. ഉടന്‍ കൊപ്പത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കരിങ്ങനാട് കുണ്ടിൽ സലഫിയ്യ അറബിക് കോളജിനു സമീപം വർഷങ്ങളായി ചായക്കട നടത്തി വരികയായിരുന്നു.