
ദേശീയപാതയിൽ കൂടുതൽ പാലങ്ങൾക്കു ബലക്ഷയം: മംഗലംപാലം നാലിടത്ത് പൊളിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടക്കഞ്ചേരി ∙ വാളയാർ – വടക്കഞ്ചേരി ദേശീയപാതയിൽ മംഗലം പുഴയ്ക്കു കുറുകെ നിർമിച്ചിരിക്കുന്ന മംഗലംപാലം നാലിടത്തു പൊളിച്ചു ബലപ്പെടുത്തുന്നു. ബലക്ഷയത്തെ തുടർന്നാണ് പാലത്തിന്റെ ജോയിന്റുകളുടെ ഭാഗം പൊളിച്ചിരിക്കുന്നതെന്നാണു വിവരം. പാലക്കാട് ഭാഗത്തേക്കു പോകുന്ന പാലത്തിന്റെ ഭാഗങ്ങളാണ് പൊളിച്ച് പുതിയ കമ്പികൾപാകി ബലപ്പെടുത്തി നിർമാണം നടത്തുന്നത്. ഗതാഗതം പൂർണമായും തടഞ്ഞാണു നിർമാണം. സാധാരണ ചെയ്യാറുള്ള അറ്റകുറ്റപ്പണികളാണു നടത്തുന്നതെന്ന് ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞു. എന്നാൽ ചെറിയ പാലത്തിന്റെ 4 ഭാഗങ്ങൾ പൊളിച്ച് നിർമാണം നടത്തുന്നത് ബലക്ഷയം മൂലമാണെന്നും പാലം വിദഗ്ധസമിതി പരിശോധിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
മണ്ണുത്തി – വടക്കഞ്ചേരി ആറുവരിപ്പതയിലെ വടക്കഞ്ചേരി മേൽപാലത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കയും നിലനിൽക്കുന്നു. പാലത്തിന്റെ തൃശൂർ ദിശയിലേക്കുള്ള ഭാഗം കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്. വാഹനങ്ങൾ പോകുമ്പോൾ പാലം കുലുങ്ങാൻ തുടങ്ങിയതോടെയാണ് രണ്ട് ജോയിന്റുകൾ ചേരുന്ന ഭാഗത്തെ ടാറിങ് കുത്തിപ്പൊളിച്ച് പുതിയ കമ്പികൾ പാകി ബലപ്പെടുത്താൻ ശ്രമം നടക്കുന്നത്. വിദഗ്ധ തൊഴിലാളികൾ ഇല്ലാതെയാണു മേൽപാലം നിർമാണം നടത്തിയതെന്ന ആക്ഷേപം ശക്തമാണ്. കുതിരാൻ തുരങ്കവുമായി ബന്ധിപ്പിക്കുന്ന പാലങ്ങളിലും ജോയിന്റുകളും കുത്തിപ്പൊളിക്കുന്നത് നിത്യസംഭവമായി.