
വീട്ടിൽനിന്ന് 446 ലീറ്റർ സ്പിരിറ്റും 360 ലീറ്റർ കള്ളും പിടികൂടി; 2 പേർ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വണ്ടിത്താവളം ∙ പെരുമാട്ടി മല്ലൻ ചള്ളയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 446 ലീറ്റർ സ്പിരിറ്റും 360 ലീറ്റർ കള്ളും എക്സൈസ് പിടികൂടി. പെരുമാട്ടി മല്ലൻചള്ള നാനേഷ് (32), പെരുമാട്ടി കോരിയാർ ചള്ള സ്വദേശി എ.രാധാകൃഷ്ണൻ (40) എന്നിവരെ അറസ്റ്റു ചെയ്തു. ഞായറാഴ്ച പുലർച്ചെ 4 മണിയോടെ നാനേഷിന്റെ വീട്ടിൽ നിന്നാണ് 15 കന്നാസുകളിലായി സൂക്ഷിച്ചിരുന്നു 446 ലീറ്റർ സ്പിരിറ്റ് പിടികൂടിയത്. വീടിനോട് ചേർന്ന് നിർത്തിയിട്ട പിക്കപ്പ് പാനിൽ സൂക്ഷിച്ച നിലയിലായിരുന്നു കള്ള്.
കാനിൽ കലക്കി കൊണ്ടുപോകുന്നതിനാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. നാനേഷ് ചെത്തുതൊഴിലാളിയും രാധാകൃഷ്ണൻ കൊല്ലം ശാസ്താംകോട്ട ഗ്രൂപ്പ് രണ്ടിലെ ലൈസൻസിയുമാണ്. ചിറ്റൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.രജനീഷ്, പാലക്കാട് തോപ്പ് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.