കുമരനല്ലൂർ ∙ കുമ്പിടി കാറ്റാടിക്കടവിൽ മനുഷ്യന്റെ തലയോട്ടിയും എല്ലുകളും കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് പുഴയോരത്തെത്തിയ പ്രദേശവാസികളാണ് ആനക്കര പഞ്ചായത്ത് പ്രദേശത്ത് ഭാരതപ്പുഴയിൽ കാറ്റാടിക്കടവിന് സമീപം അസ്ഥികൂട
അവശിഷ്ടങ്ങൾ കണ്ടത്. തലയോടും എല്ലുകളും പല ഭാഗത്തായി ചിതറികിടക്കുന്ന രീതിയിലായിരുന്നു.
തൃത്താല പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് മേൽ നടപടികൾ സ്വീകരിച്ചു.
കുടുതൽ പരിശോധനകൾക്കായി അസ്ഥികൾ തൃശൂർ മെഡിക്കൽ കോളജിലേക്ക് അയച്ചു. പരിശോധന ഫലം വന്നാൽ മാത്രമേ ഇത് പുരുഷനാണോ സത്രീയാണോ എത്ര കാലം പഴക്കമുണ്ട് തുടങ്ങിയ കാര്യങ്ങൾ വ്യക്തമാകൂ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

