പാലക്കാട് ∙ ഓണത്തിന് ഒരു സല്യൂട്ട് നൽകി പൊലീസ് പൊന്നോണം നിറഞ്ഞാഘോഷിച്ചു. എന്നും ആഘോഷങ്ങൾക്കു കാവൽ നിൽക്കുന്നവർ വടംവലിയും കസേരകളിയും പൂക്കളവും തീർത്ത് ആഘോഷിച്ചപ്പോൾ അതിൽ പങ്കെടുക്കാൻ ജില്ലാ പൊലീസ് മേധാവി അജിത്ത്കുമാർ, എഎസ്പി രാജേഷ്കുമാർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരെല്ലാം എത്തി.
വടംവലിയിൽ ഉൾപ്പെടെ പങ്കെടുത്തു. ഓണസദ്യയും ഉണ്ടായിരുന്നു.
പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ കോംപൗണ്ടിലായിരുന്നു ഓണാഘോഷം.
സൗത്ത്, ട്രാഫിക്, കൺട്രോൾ റൂം, എഎസ്പി ഓഫിസുകൾ സംയുക്തമായാണ് ആഘോഷം നടത്തിയത്.ഈ സമയത്തും ഒട്ടേറെ സഹപ്രവർത്തകർ നഗരത്തിൽ ഡ്യൂട്ടിയിലായിരുന്നു. മറ്റുള്ളവർ ആഘോഷം കഴിഞ്ഞു ഡ്യൂട്ടിക്കെത്തിയപ്പോൾ ഇവർ ആഘോഷത്തിൽ പങ്കെടുക്കാനെത്തി.
പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലും ഓണാഘോഷം നടന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]