
കൗൺസിലർക്കു മർദനം: പാലക്കാട് നഗരസഭയിലേക്ക് സിപിഎം മാർച്ച്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ വികസനത്തിനു പകരം വിദ്വേഷം പടർത്തിയുള്ള മുതലെടുപ്പിനാണു ബിജെപി ശ്രമിക്കുന്നതെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.നൗഷാദ് പറഞ്ഞു. കഴിഞ്ഞ ദിവസം നഗരസഭയിൽ നടന്ന സംഘർഷത്തിനിടെ സിപിഎം കൗൺസിലർ സെലീനാ ബീവിയെ ബിജെപിക്കാർ മർദിച്ചെന്നാരോപിച്ചു സിപിഎം ഏരിയ കമ്മിറ്റി നഗരസഭയിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യ സ്ഥാപനത്തിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ചു നഗരസഭ നിർമിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഡോ.കെ.ബി.ഹെഡ്ഗേവാറിന്റെ പേരിടാൻ അനുവദിക്കില്ലെന്നും സിപിഎം വ്യക്തമാക്കി.
പൊലീസിൽ ആർഎസ്എസിനോട് അനുഭാവമുള്ള ചിലരുണ്ടെന്നും അവരുടെ പ്രവൃത്തി സംസ്ഥാന പൊലീസ് സേനയ്ക്കു തന്നെ കളങ്കമാണെന്നും അത്തരക്കാരെ നിയന്ത്രിക്കണമെന്നും സിപിഎം ഏരിയ സെക്രട്ടറി കെ.കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു.ജില്ലാ കമ്മിറ്റി അംഗം സി.പി.പ്രമോദ് അധ്യക്ഷനായി. ടൗൺ ലോക്കൽ സെക്രട്ടറി വി.മനോജ് പ്രസംഗിച്ചു. മാർച്ച് നഗരസഭയ്ക്കു മുന്നിൽ പൊലീസ് തടഞ്ഞപ്പോൾ നേരിയ തോതിൽ ഉന്തും തള്ളുമുണ്ടായി.