
മലപ്പുറം ജില്ലയിൽ ഇന്ന് (30-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ സംസ്ഥാനത്ത് മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
അധ്യാപക ഒഴിവ്
∙വെളിയങ്കോട് ഗവ.ഹയർസെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം നാളെ രാവിലെ 10ന് നടക്കും.
തൊഴിൽമേള
വളാഞ്ചേരി ∙ എംഇഎസ് കെവിഎം കോളജ് പ്ലേസ്മെന്റ് സെൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മെഗാ തൊഴിൽമേള നഗരസഭാധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. എംപ്ലോയ്മെന്റ് ഓഫിസർ ആനി ഐസക് ആധ്യക്ഷ്യം വഹിച്ചു. നഗരസഭ കൗൺസിലർ എൻ.നൂർജഹാൻ, പ്രിൻസിപ്പൽ ഇൻചാർജ് ഡോ.ടി.നിസാബ്, കോളജ് മാനേജ്മെന്റ് സെക്രട്ടറി ഡോ.പി.മുഹമ്മദലി, പ്ലേസ്മെന്റ് സെൽ കോ ഓർഡിനേറ്റർ ഡോ.കെ.മുഹമ്മദ്റിയാസ്, ടി.ബിന്ദു, ലദീദ് ഇബ്നു അബ്ദുൽഖാദർ, അമീനുദ്ദീൻ, എന്നിവർ പ്രസംഗിച്ചു.