
മലപ്പുറം ജില്ലയിൽ ഇന്ന് (30-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
∙ നിലമ്പൂർ ജിഎംയുപി സ്കൂളിൽ എൽപിഎസ്ടി, യുപിഎസ്ടി, ജെഎൽടി ഹിന്ദി അധ്യാപക ഒഴിവുകളിൽ നിയമനത്തിന് അഭിമുഖം നാളെ 10ന് നടത്തും.
∙ മാമാങ്കര ഗവ. എൽപി സ്കൂളിൽ ജെഎൽടി എഫ്ടി അറബിക് അധ്യാപക ഒഴിവിലേക്ക് അഭിമുഖം 31ന് 10.30ന്. 8547795167.
∙ മമ്പാട് ജിവിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, പിഇടി, ഉറുദു ഒഴിവുകളിലേക്കുള്ള അഭിമുഖം 31ന് 10ന്.
∙ പൊന്നാനി എവിഎച്ച്എസ്എസിൽ സംസ്കൃതം, സോഷ്യൽ സയൻസ്, മലയാളം, ഹിന്ദി, കണക്ക്, നാച്വറൽ സയൻസ് അധ്യാപകരുടെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ 10ന് നടക്കും.
∙ പാലപ്പെട്ടി ഗവ. ഫിഷറീസ് യുപി സ്കൂളിൽ സംസ്കൃതം, അറബിക് (എൽപി) അധ്യാപകരുടെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ 10.30ന് നടക്കും.
∙ മലപ്പുറം ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ്, ഹിന്ദി അധ്യാപക ഒഴിവിലേക്കു കൂടിക്കാഴ്ച ഇന്ന് രാവിലെ 10ന്.
∙ പൂക്കോട്ടൂർ ജിഎംഎൽപി സ്കൂളിൽ അറബിക് (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് കൂടിക്കാഴ്ച നാളെ രാവിലെ 10ന്.
∙ മഞ്ചേരി തോട്ടുപൊയിൽ ജിഎൽപി സ്കൂളിൽ എൽപിഎസ്ടി ഇന്റർവ്യൂ നാളെ 10.30ന്.
∙ അരിമ്പ്ര ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ വൊക്കേഷനൽ ടീച്ചർ ഇൻ ഫോർവീലർ സർവീസ് ടെക്നിഷ്യൻ, ഫീൽഡ് ടെക്നീഷ്യൻ ആൻഡ് എയർ കണ്ടീഷനർ, അക്കൗണ്ട്സ് അസിസ്റ്റന്റ് എന്നിവയിലേക്കു കൂടിക്കാഴ്ച ജൂൺ മൂന്നിന് രാവിലെ 10നും നോൺ വൊക്കേഷനൽ ടീച്ചർ മാത്തമറ്റിക്സ് (സീനിയർ), കെമിസ്ട്രി (ജൂനിയർ), ഫിസിക്സ് (ജൂനിയർ) അധ്യാപക ഒഴിവിലേക്കു നാലിന് രാവിലെ 10നും വിഎച്ച്എസ്ഇ ഓഫിസിൽ. 9446366278
∙ മൈത്ര ഗവ. യുപി സ്കൂളിൽ ജെഎൽഎഫ്ടി അറബിക് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 2ന് ഉച്ചയ്ക്ക് 2ന്. 9747601307.
∙ കീഴുപറമ്പ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മലയാളം, ഹിന്ദി, ഇംഗ്ലിഷ് അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം ജൂൺ 3ന് രാവിലെ 10 നും എച്ച്എസ്ടി നാച്വറൽ സയൻസ്, സാമൂഹിക ശാസ്ത്രം, യുപിഎസ്ടി അഭിമുഖം ഉച്ചയ്ക്ക് 2നും നടക്കും. 0483 2858202.
∙ കാവനൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഫിസിക്സ് (സീനിയർ), സുവോളജി (സീനിയർ), ബോട്ടണി (ജൂനിയർ) അധ്യാപക ഒഴിവിലേക്കു ജൂൺ രണ്ടിന് രാവിലെ 9ന് കൂടിക്കാഴ്ച നടക്കും.
∙ പൂക്കോട്ടൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പിഇടി (എച്ച്എസ്), യുപിഎസ്ടി തസ്തികയിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച 3ന് രാവിലെ 10ന്.
∙ എടപ്പറ്റ ചേരിപ്പറമ്പ് ജിഎൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ ദിവസവേതനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ഇന്നു ഉച്ചയ്ക്ക് രണ്ടിന്.
∙ അരക്കുപറമ്പ് ജിഎൽപിഎസിൽ എൽപിഎസ്ടി അഭിമുഖം നാളെ രാവിലെ 10. 30ന്.
ഡിജിറ്റൽ സർവേ
∙ എടക്കര വില്ലേജിലെ ഡിജിറ്റൽ സർവേ പൂർത്തിയാക്കുന്നതിന് ജൂൺ 5 വരെ ഭൂവുടമകൾക്ക് ഡിജിറ്റൽ റിക്കാർഡ് പരിശോധിക്കാനും തെറ്റുകൾ ഉണ്ടെങ്കിൽ പരിഹരിക്കുന്നതിന് അവസരമുണ്ട്. എടക്കര പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ സർവേ ക്യാംപ് ഓഫിസിൽ ബന്ധപ്പെട്ട് ഭൂവുടമകൾ തങ്ങളുടെ ഭൂമിയുടെ നികുതിച്ചീട്ടും ആധാരവുമായി വന്ന് പരിശോധിക്കാമെന്ന് അധികൃതർ അറിയിച്ചു.
പൊൻപുലരി ക്യാംപ്
നിലമ്പൂർ ∙ ടൂറിസം കോൺക്ലേവിന്റെ ഭാഗമായി ദേശീയ മാനവിക വേദി വിദ്യാർഥികൾക്കായി നാളെ 10 മണി കതിർ ഫാമിൽ പൊൻപുലരി സഹവാസ ക്യാംപ് നടത്തും. 9005358702.
പുരസ്കാര സമർപ്പണവും കരിയർ ഗൈഡൻസ് ക്ലാസും നാളെ
ആതവനാട് ∙ സാംസ്കാരിക കൂട്ടായ്മയായ ആവാസ് ആതവനാടും സൈലം ലേണിങ്ങും ചേർന്നു സംഘടിപ്പിക്കുന്ന എസ്എസ്എൽസി, പ്ലസ് ടു പുരസ്കാര സമർപ്പണവും കരിയർ ഗൈഡൻസ് ക്ലാസും നാളെ രാവിലെ 9 ന് പുത്തനത്താണി ഹലാ മാൾ പാർട്ടി ഹാളിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി.പി.സിനോബിയ ഉദ്ഘാടനം ചെയ്യും. ആതവനാട് പഞ്ചായത്ത് നിവാസികളായ വിദ്യാർഥികളെയാണ് അനുമോദിക്കുന്നത്. 037486374.
ചിത്രങ്ങളുടെ പ്രദർശനം
മലപ്പുറം∙ വളാഞ്ചേരി വര ഫൈൻ ആർട്സ് കോളജിലെ കെജിസിഇ ഫൈൻ ആർട്സ് അനിമേഷൻ വിദ്യാർഥികളുടെ ചിത്രങ്ങളുടെ പ്രദർശനം ‘ഇഴ’ ഇന്ന് രാവിലെ 11ന് കോട്ടക്കുന്ന് ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ ആരംഭിക്കും. നാലു ദിവസത്തെ പ്രദർശനം രാവിലെ 11ന് കാർട്ടൂണിസ്റ്റ് ഹരീഷ് മോഹൻ ഉദ്ഘാടനം ചെയ്യും. 25 ചിത്രകല വിദ്യാർഥികളുടെ ചിത്രങ്ങളാണു പ്രദർശിപ്പിക്കുക. ജൂൺ 2ന് സമാപിക്കും.