മലപ്പുറം ജില്ലയിൽ ഇന്ന് (30-04-2025); അറിയാൻ, ഓർക്കാൻ
ഇന്ന്
നാളെ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക
കാലാവസ്ഥ
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിയോടു കൂടിയ മഴ
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്കില്ല.
അറിയിപ്പ്
താനൂർ കെ.പുരം ജിഎൽപി സ്കൂൾ പ്രീപ്രൈമറി വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം രണ്ടിന് 9.30ന്.
പെൺകുട്ടികൾക്ക് തൊഴിൽ പരിശീലനം
∙ നിലമ്പൂർ അമൽ കോളജിലെ സ്കിൽ ഡവലപ്മെന്റ് സെന്റർ, കേന്ദ്ര സർക്കാരിന്റെ ഓട്ടോമോട്ടിവ് സ്കിൽസ് ഡവലപ്മെന്റ് കൗൺസിൽ എന്നിവ ചേർന്നു ഇലക്ട്രിക് വാഹന രംഗത്ത് തൊഴിൽ ഉറപ്പുള്ള ഇലക്ട്രിക് വാഹന അസംബ്ലി ടെക്നീഷ്യൻ, ഇലക്ട്രിക് വാഹനം സർവീസ് അസിസ്റ്റന്റ് എന്നീ കോഴ്സുകളിൽ പ്രവേശനത്തിന് പെൺകുട്ടികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ, പോളിടെക്നിക്, പ്ലസ്ടു, യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
8593070139
അധ്യാപക ഒഴിവ്
∙ നിലമ്പൂർ ഗവ. കോളജിൽ മലയാളം, ജ്യോഗ്രഫി, കൊമേഴ്സ്, ഇംഗ്ലിഷ്, സ്റ്റാറ്റിസ്റ്റിക്സ്, ജേണലിസം എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്.
[email protected] എന്ന മെയിൽ ഐഡിയിൽ 10ന് മുൻപ് അപേക്ഷിക്കണം.-04931260332,
വൈദ്യുതി മുടക്കം.
∙ കരുളായി സെക്ഷൻ പരിധിയിൽ തെക്കേമുണ്ട, തെക്കേമുണ്ട പള്ളി എന്നീ ട്രാൻഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]