
വളാഞ്ചേരിയിൽ ഐറിഷ് മാതൃകയിൽ നടപ്പാത നിർമാണം തുടങ്ങി
വളാഞ്ചേരി ∙ നഗരത്തിൽ ദേശീയപാതയോരം കേന്ദ്രീകരിച്ചു ഐറിഷ് മാതൃകയിൽ നടപ്പാത നിർമാണം തുടങ്ങി. നിലവിലുള്ള കാനകൾ മൂടുന്ന ജോലി ആരംഭിച്ചു. അഴുക്കുചാലുകൾ നികത്തി അതിനു മുകളിലാണ് നടപ്പാതയുണ്ടാക്കുന്നത്.
കോഴിക്കോട് റോഡിൽ നഗരസഭ കാര്യാലയത്തിനു മുൻവശം മുതൽ മൂച്ചിക്കൽ വരെയുള്ള ദേശീയപാതയോരത്ത് ഇരുവശങ്ങളിലുമായാണ് ടൈൽസ് വിരിച്ച നടപ്പാതയും അരികു ചേർന്ന് ഹാൻഡ് റെയിലും സ്ഥാപിക്കുന്നത്. മഴവെള്ളം റോഡിൽ അരികു ചേർന്ന് ഒഴുകുന്ന രീതിയിലാവും നിർമിതി. നഗരത്തിൽ സെൻട്രൽ ജംക്ഷൻ മുതൽ പെരിന്തൽമണ്ണ, പട്ടാമ്പി റോഡുകളിൽ ഇതേ രീതിയിൽ നേരത്തെ നടപ്പാത നിർമിച്ചിരുന്നു. പെരിന്തൽമണ്ണ റോഡിൽ 300മീറ്ററും പട്ടാമ്പി റോഡിൽ 500 മീറ്ററും നീളത്തിലാണ് നടപ്പാത നിർമിച്ചത്.
ഇതിന് ഹാൻഡ് റെയിലും സ്ഥാപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]