
മലപ്പുറം ജില്ലയിൽ ഇന്ന് (29-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അവാർഡിന് അപേക്ഷിക്കാം
തിരുവനന്തപുരം ∙ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ(കെജിഒഎ) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.എൻ.എം.മുഹമ്മദലിയുടെ സ്മരണാർഥം അസോസിയേഷൻ ഏർപ്പെടുത്തിയ എൻഡോവ്മെന്റ് അവാർഡിന് നാമനിർദേശം ക്ഷണിച്ചു. നാടകത്തിന് സംഭാവന നൽകിയ വനിതയ്ക്കാണ് അവാർഡ്. ഇമെയിൽ: [email protected]
കരിയർ ക്ലാസ്
മമ്പാട് ∙ എംഇഎസ് യൂണിറ്റ്, മമ്പാട് കോളജ് എന്നിവ ചേർന്ന് ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് 31ന് കരിയർ ഗൈഡൻസ് ക്ലാസ് നടത്തും. കോളജ് ഓഡിറ്റോറിയത്തിൽ 10ന് തുടങ്ങും.
പാചകത്തൊഴിലാളി
∙ പെരിന്തൽമണ്ണ ഈസ്റ്റ് ജിഎൽപി സ്കൂളിൽ പാചകത്തൊഴിലാളി ഒഴിവുണ്ട്. മുഖാമുഖം നാളെ ഉച്ചയ്ക്ക് 2 ന്.
അധ്യാപക ഒഴിവ്
കടുങ്ങപുരം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഗണിതം, എച്ച്എസ്ടി സോഷ്യൽ സയൻസ്, പിഇടി (യുപി) താൽക്കാലിക ഒഴിവിലേക്കു മേയ് 30 രാവിലെ 10 മണിക്ക് അഭിമുഖം നടക്കും.
∙ താനൂർ ചിറക്കൽ കെപിഎൻഎം യുപി സ്കൂളിൽ യുപിഎസ്ടി, അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ 10ന്.
∙ താനൂർ കോറാട് ജിഎംഎൽപി സ്കൂളിൽ അധ്യാപക ഒഴിവുണ്ട് അഭിമുഖം നാളെ 11ന്.
∙ താനൂർ പരിയാപുരം ജിഎൽപി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 31ന് 10.30ന്.
∙ താനൂർ ടൗൺ ജിഎംയുപി സ്കൂളിൽ യുപിഎസ്ടി, എൽപി, യുപി അറബി അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ 10.30ന്.
∙ താനൂർ പുതിയ കടപ്പുറം നോർത്ത് ജിഎംഎൽപി സ്കൂളിൽ എൽപിഎസ്ടി, അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഇന്ന് 10ന്.
∙ താനൂർ എടക്കടപ്പുറം ജിഎംഎൽപി സ്കൂളിൽ എൽപിഎസ്ടി അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഇന്ന് 10.30ന്.
∙ താനൂർ പനങ്ങാട്ടൂർ ജിഎംഎൽപി സ്കൂളിൽ എൽപിഎസ്ടി, അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഇന്ന് 10ന്.
∙ തൃക്കണ്ടിയൂർ ജിഎൽപി സ്കൂളിൽ എൽപിഎസ്ടി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11 മണിക്ക്.
∙ തെക്കുമുറി ജിഎൽപി സ്കൂളിൽ അറബി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 31ന് രാവിലെ 10.30ന്.
∙ വലിയ പറപ്പൂർ ജിഎംഎൽപി സ്കൂളിൽ എൽപിഎസ്ടി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ ഉച്ചയ്ക്ക് 2.30ന്.
∙ എടയ്ക്കനാട് ജിഎംയുപി സ്കൂളിൽ എച്ച്ടിവി, യുപി അറബിക് എന്നീ അധ്യാപക തസ്തികകളിലേക്കും എൽപിഎസ്ടി ഒഴിവുകളിലേക്കുമുള്ള കൂടിക്കാഴ്ച 31ന് 10 മണിക്ക് നടക്കും.
∙ മാങ്ങാട്ടിരി ജിഎൽപി സ്കൂളിൽ എൽപിഎസ്ടി, അറബിക് അധ്യാപക ഒഴിവുകൾ. കൂടിക്കാഴ്ച ഇന്ന് രാവിലെ 10.30ന്.
∙ ബിപി അങ്ങാടി ഗവ. ഗേൾസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 31ന് രാവിലെ 10 മണിക്ക്.
∙ പച്ചാട്ടിരി ജിഎംഎൽപി സ്കൂളിൽ അറബിക് (ജൂനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഇന്ന് 10 മണിക്ക്.
∙ ചെട്ടിയാൻകിണർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ്, ബോട്ടണി സീനിയർ അധ്യാപകരുടെ ഒഴിവ്. അഭിമുഖം 31ന് 2ന്.
സീറ്റ് ഒഴിവ്
∙ ചേലേമ്പ്ര ദേവകിയമ്മ ഗുരുവായൂരപ്പൻ കോളജ് ഓഫ് ആർക്കിടെക്ചറിൽ ഡിആർക്ക് കോഴ്സിൽ ഗവ., മാനേജ്മെന്റ് ക്വോട്ട സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എൽസി– പ്ലസ്ടു. 04832891330., 04832891350.