
ദേശീയ പാതയുടെ ഇരുവശങ്ങളെയും ബന്ധിപ്പിക്കുന്ന അടിപ്പാതയുടെ നിർമാണം വെളിയങ്കോട് പൂർത്തിയായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വെളിയങ്കോട് ∙ വെളിയങ്കോട് പഞ്ചായത്തിലെ താവളക്കുളം, പഴയ കടവ് മേഖലയിലുള്ളവരെ ദേശീയ പാതയുടെ ഇരുവശങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള അടിപ്പാതയുടെ നിർമാണം പൂർത്തിയായി. പൊന്നാനി– ചാവക്കാട് ദേശീയ പാത വികസനത്തിന്റെ ഭാഗമായി താവളക്കുളത്തിന്റെയും പഴയ കടവിന്റെയും കിഴക്ക്, പടിഞ്ഞാറ് വശങ്ങളിലുള്ളവർക്ക് സർവീസ് റോഡുമായി എത്തിച്ചേരുന്നതിന് വേണ്ടിയാണ് പഴയ കടവ് പാലത്തിന്റെ താഴെ അടിപ്പാത നിർമിച്ചിരിക്കുന്നത്.
ദേശീയ പാത വന്നതോടെ 2 മേഖലകളിലുള്ളവർ പൊന്നാനിയിലേക്കും വെളിയങ്കോട്ടേക്കും കിലോമീറ്ററോളം യാത്ര ചെയ്ത് ചുറ്റിക്കറങ്ങിയാണ് താവളക്കുളത്തെയും പഴയ കടവിലെയും ലക്ഷ്യ സ്ഥലത്ത് എത്തിച്ചേർന്നിരുന്നത്. നാട്ടുകാരുടെ വലിയ പ്രതിഷേധം ഉണ്ടായതോടെ പഴയ കടവിൽ പുതിയതായി നിർമിച്ച പാലത്തിന് അടിയിൽ പുതിയ പാത നിർമിക്കുകയും 2 വശത്തേയും സർവീസ് റോഡുമായി ബന്ധിപ്പിക്കുകയും ചെയ്തു. ടാറിങ് പൂർത്തിയാക്കി അടുത്ത ദിവസം ഗതാഗതത്തിന് തുറന്ന് കൊടുക്കാനാണ് അധികൃതരുടെ തീരുമാനം. ബസ്, ലോറി ഉൾപ്പെടെയുള്ള ഉയരമുള്ള വലിയ വാഹനങ്ങൾക്ക് അടിപ്പാത വഴി ഗതാഗതം നിരോധിച്ചിട്ടുണ്ട്.