
പെട്രോൾ പമ്പ് ജീവനക്കാരൻ പണവുമായി മുങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം ∙ പെട്രോൾ പമ്പ് ജീവനക്കാരൻ പണവുമായി മുങ്ങി. കുറുപ്പത്ത് ബൈപാസ് റോഡിലുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം ജീവനക്കാരൻ ബംഗാൾ കിഷോർ നഗർ സ്വദേശി രഞ്ജൻ ദാസ് ആണ് 1,70,000 രൂപയുമായി തിങ്കളാഴ്ച മുങ്ങിയത്. രണ്ടു വർഷമായി ഇവിടെ ജോലി ചെയ്യുകയാണ് ഇയാൾ. പതിവുപോലെ ജോലികഴിഞ്ഞ് പണം തിരിച്ചേൽപ്പിക്കുന്നതിന് പകരം പണമടങ്ങിയ ബാഗുമായി രാത്രി 8:30ന് പമ്പിൽ നിന്നും കടന്നുകളയുകയായിരുന്നു. പെട്രോൾ പമ്പ് മാനേജർ കെ.പി.അഷ്റഫ് കൊണ്ടോട്ടി പൊലീസിൽ പരാതി നൽകി.