
സ്വാതന്ത്ര്യ സമരഭടന്മാരുടെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യണം: വിവരാവകാശ കമ്മിഷണർ
മലപ്പുറം∙ സ്വാതന്ത്ര സമര ഭടന്മാരെ കുറിച്ച് ഫയൽ ശേഖരത്തിലുള്ള വിവരങ്ങൾ നശിച്ചു പോകാതിരിക്കാൻ തദ്ദേശ റവന്യൂ വകുപ്പുകൾ അവ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.അബ്ദുൽ ഹക്കീം നിർദ്ദേശിച്ചു .
അവർ പങ്കെടുത്ത പ്രക്ഷോഭങ്ങൾ, അനുഭവിച്ച ശിക്ഷാ വിവരങ്ങൾ, ജയിൽവാസം തുടങ്ങിയ കാര്യങ്ങൾ പട്ടികയിലാക്കി നൂതന സങ്കേതങ്ങളുടെ സഹായത്തിൽ സൂക്ഷിക്കണം.അവ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്നവർക്ക് പ്രയാസരഹിതമായി നൽകാൽ പാകത്തിൽ സ്റ്റാക്ക് (Stack) ചെയ്യണം. തിരൂരങ്ങാടി ബ്ലോക്ക് ഓഫീസിൽ സംഘടിപ്പിച്ച മലപ്പുറം ജില്ലാതല വിവരാവകാശ കമ്മിഷൻ സിറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം വിവരാവകാശ നിയമം വകുപ്പ് നാലിൽ ഉൾപ്പെടുത്തി സ്വാതന്ത്ര്യ സമര സേനാനികളുടെ വിവരങ്ങൾ ജില്ലാ കലക്ടർമാർ സ്വമേധയാ സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]