
മലപ്പുറം ജില്ലയിൽ ഇന്ന് (27-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സ്പീച്ച് തെറപ്പിസ്റ്റ്: വെളിയങ്കോട് പഞ്ചായത്തിലെ ആയുഷ് (ഹോമിയോ) പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് സ്പീച്ച് തെറപ്പിസ്റ്റിന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 11ന് പഞ്ചായത്ത് ഓഫിസിൽ.
അധ്യാപകർ
∙ വെള്ളാഞ്ചേരി ജിയുപിഎസിൽ യുപിഎസ്ടി, എൽപിഎസ്ടി, ജൂനിയർ ലാംഗ്വേജ് (അറബിക്) വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 28ന് രാവിലെ 10.30ന്.∙ തവനൂർ കെഎംജിവിഎച്ച്എസ്, ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ്, ഉറുദു അധ്യാപകരുടെ താൽക്കാലിക ഒഴിവുകളുണ്ട്. അഭിമുഖം 30ന് 11ന്.
∙ കൽപകഞ്ചേരി അയിരാനി ജിഎംഎൽപി സ്കൂളിൽ എൽപി വിഭാഗം ജൂനിയർ അറബിക് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 31ന് 10.30ന്.
∙ എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ ഹിന്ദി (ജൂനിയർ) ഒഴിവുള്ള അധ്യാപക അഭിമുഖം 29ന് 10ന്.
∙ എടപ്പാൾ കോലൊളമ്പ് ജിയുപി സ്കൂളിൽ ഒഴിവുള്ള എൽപിഎസ്ടി, യുപിഎസ്ടി, അറബിക് എൽപി, അറബിക് യുപി അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം 28ന് 10ന്.
∙ തൃക്കണാപുരം ജിഎൽപി സ്കൂളിലെ എൽപിഎസ്ടി, അറബിക് (ഫുൾടൈം) അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം 29ന് 10ന് നടക്കും.
∙ വെള്ളാഞ്ചേരി ജിയുപി സ്കൂളിലെ യുപിഎസ്ടി, എൽപിഎസ്ടി, ജൂനിയർ ലാംഗ്വേജ് (അറബിക്) അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം നാളെ 10.30ന്.
∙ വട്ടംകുളം നെല്ലിശ്ശേരി ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ അസി. പ്രഫസർ (കൊമേഴ്സ്) അഭിമുഖം നാളെ 9.30നും മാത്തമാറ്റിക്സ് 1.30നും ഇംഗ്ലിഷ് 29ന് 9.30നും മലയാളം പാർട്ട് ടൈം 10.30നും കംപ്യൂട്ടർ സയൻസ് 11 മണിക്കും നടക്കും. അസി. പ്രഫസർ ഇലക്ട്രോണിക്സ്, ഡെമോൺസ്ട്രേറ്റർ ഇലക്ട്രോണിക്സ്, ഫിസിക്കൽ എജ്യുക്കേഷൻ ഒഴിവുകളിലേക്ക് 30ന് 9.30നും കംപ്യൂട്ടർ പ്രോഗ്രാമർ 10.30നും നടക്കും. 0494 –2689655.
∙ പാലപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ, ഇംഗ്ലിഷ്, ഹിന്ദി, കണക്ക്, അറബിക്, ഉറുദു അധ്യാപകരുടെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 30ന് രാവിലെ 10നും മലയാളം, സംസ്കൃതം, ചിത്ര രചന, എഫ്ടിഎം, സോഷ്യൽ സയൻസ് അധ്യാപകരുടെ കൂടിക്കാഴ്ച 2നും നടക്കും.
∙ കുറ്റിപ്പുറം ചെല്ലൂർ ജിഎൽപി സ്കൂളിൽ എൽപി എസ്ടി തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 30ന് 2.30ന്.
∙ കുറ്റിപ്പുറം പേരശ്ശനൂർ ജിഎച്ച്എസ്എസിൽ എച്ച്എസ്ടി ഇംഗ്ലിഷ്, അറബിക്, പിഇടി, യുപിഎസ്ടി അറബിക്, ഹിന്ദി, എൽപിഎസ്ടി തസ്തികകളിൽ താൽക്കാലിക ഒഴിവുകളുണ്ട്. അഭിമുഖം നാളെ 10.30ന്.
∙ വെളിയങ്കോട് ഗവ. ഫിഷറീസ് എൽപി സ്കൂളിൽ എൽപിഎസ്ടി ഒഴിവിലേക്കുള്ള അഭിമുഖം നാളെ 10.30ന്.
∙ പുന്നയൂർക്കുളം ജിഎംഎൽപി സ്കൂളിൽ 2 എൽപിഎസ്ടി, ഒരു ജൂനിയർ അറബിക് താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 29ന് 10ന്.
∙ കാട്ടിലങ്ങാടി ജിഎൽപി സ്കൂളിൽ എൽപിഎസ്ടി വിഭാഗത്തിൽ അധ്യാപക ഒഴിവ്. അഭിമുഖം 29ന് 10.30ന്. 9656984637.
∙ ബിപി അങ്ങാടി ജിഎംയുപി സ്കൂളിൽ എൽപിഎസ്ടി, യുപിഎസ്ടി, അറബിക് (യുപി) അധ്യാപക ഒഴിവുകൾ. കൂടിക്കാഴ്ച നാളെ 11ന്.
∙ പൊന്മുണ്ടം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ അറബിക്, ഉറുദു, ഡ്രോയിങ് എന്നീ അധ്യാപക തസ്തികകളിലും യുപി വിഭാഗത്തിൽ യുപിഎസ്ടി, അറബിക് അധ്യാപക തസ്തികകളിലും എൽപി വിഭാഗത്തിൽ എൽപിഎസ്ടി (അറബിക്) അധ്യാപക തസ്തികയിലും ഒഴിവ്. കൂടിക്കാഴ്ച നാളെ 10ന്.
∙ പറവണ്ണ ജിവിഎച്ച്എസ് സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ അറബിക്, ഇംഗ്ലിഷ്, ഫിസിക്കൽ സയൻസ്, ഡ്രോയിങ് അധ്യാപക ഒഴിവുകൾ. കൂടിക്കാഴ്ച 29ന് 10.30ന്.
∙ പുറത്തൂർ മുട്ടനൂർ ജിഎംഎൽപി സ്കൂളിൽ എൽപിഎസ്ടി (എച്ച്ടിവി), എൽപിഎസ്ടി (1) അധ്യാപക ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നാളെ 10.30ന്.
∙ പുറത്തൂർ ജിഡബ്ല്യുഎൽപി സ്കൂളിൽ എൽപിഎസ്ടി, അറബിക് (ജൂനിയർ പാർട്ട് ടൈം) അധ്യാപക ഒഴിവുകൾ. കൂടിക്കാഴ്ച ഇന്ന് 10.30ന്.
∙ ബിപി അങ്ങാടി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, ഇംഗ്ലിഷ്, സോഷ്യൽ സയൻസ് അധ്യാപക ഒഴിവുകൾ. കൂടിക്കാഴ്ച നാളെ 10ന്.
∙ തവനൂർ കെഎംജിവിഎച്ച്എസ്, ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ്, ഉറുദു അധ്യാപകരുടെ താൽക്കാലിക ഒഴിവുകളുണ്ട്. അഭിമുഖം 30ന് 11ന്.
∙ കൽപകഞ്ചേരി അയിരാനി ജിഎംഎൽപി സ്കൂളിൽ എൽപി വിഭാഗം ജൂനിയർ അറബിക് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 31ന് 10.30ന്.
∙ വെള്ളാഞ്ചേരി ജിയുപിഎസിൽ യുപിഎസ്ടി, എൽപിഎസ്ടി, ജൂനിയർ ലാംഗ്വേജ് (അറബിക്) വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 28ന് രാവിലെ 10.30ന്.
∙ ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി മലയാളം, ഹിന്ദി, എഫ്ടിഎം തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 30ന് 2ന്.
∙ കൽപകഞ്ചേരി ജിഎൽപി സ്കൂളിൽ എൽപിഎസ്ടി. ജൂനിയർ ലാംഗ്വേജ് അറബിക് അധ്യാപക ഒഴിവ്. അഭിമുഖം ഇന്ന് 10.30ന്.
∙കന്മനം ജിഎൽപി സ്കൂളിൽ എൽപിഎസ്ടി അധ്യാപക ഒഴിവ്. അഭിമുഖം 29ന് 2ന്.
∙ താനൂർ എടക്കടപ്പുറം ജിഎംഎൽപി സ്കൂളിൽ എൽപിഎസ്ടി ഒഴിവുണ്ട്. അഭിമുഖം 29ന് 10.30ന്.
∙ ആതവനാട് കാട്ടിലങ്ങാടി ജിഎൽപി സ്കൂളിൽ എൽപിഎസ്ടി വിഭാഗത്തിൽ അധ്യാപക ഒഴിവ്. അഭിമുഖം 29ന് 10.30ന്.
∙ എടരിക്കോട് പികെഎംഎം ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, മലയാളം, മ്യൂസിക്, അറബിക്, മാത്സ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകന്റെ ഒഴിവ്. അഭിമുഖം 28ന് 10ന്.
കെയർടേക്കർ
∙ തിരുനാവായയിൽ പ്രവർത്തിക്കുന്ന ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിലെ വനിതാ ഹോസ്റ്റലിൽ കെയർടേക്കർ (വനിത) ഒഴിവ്. കൂടിക്കാഴ്ച ജൂൺ 3ന് 11 മണിക്ക്. 0494 2600310.
ഹെൽപർ
∙ താനാളൂർ പഞ്ചായത്ത് 15 മൂച്ചിക്കൽ അങ്കണവാടിയിൽ ഹെൽപർ ഒഴിവുണ്ട്. 18നും 35നും ഇടയിൽ പ്രായമുള്ള വാർഡിലെ സ്ഥിരതാമസക്കാരായ വനിതകൾക്ക് 29നു മുൻപ് അപേക്ഷിക്കാം.