
മലപ്പുറം ജില്ലയിൽ ഇന്ന് (22-03-2025); അറിയാൻ, ഓർക്കാൻ
ഇന്ന്
∙ ബാങ്ക് അവധി
കാലാവസ്ഥ
∙ കേരളത്തിൽ ഉയർന്ന താപനില, വിവിധ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽമഴയ്ക്കും കാറ്റിനും സാധ്യത
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.
ജോലി ഒഴിവ്
ബ്ലഡ് ബാങ്കിൽ ഒഴിവ്
∙പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. താൽക്കാലിക അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.
മെഡിക്കൽ ഓഫിസർ (യോഗ്യത: എംബിബിഎസും ഒരു വർഷത്തെ ബ്ലഡ് ബാങ്കിൽ പ്രവൃത്തി പരിചയവും), അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ് (ജൂനിയർ സൂപ്രണ്ടോ അതിന് മുകളിലുള്ള തസ്തികയിൽ നിന്ന് വിരമിച്ച ആരോഗ്യ ജീവനക്കാർ), കോ–ഓർഡിനേറ്റർ (എംബിഎ/ബിബിഎ), ക്ലാർക്ക് (ബികോം, പിജിഡിസിഎ), ടെക്നിക്കൽ സൂപ്പർവൈസർ (ബിഎസ്സി എംഎൽടി/ഡിഎംഎൽടി കൂടെ ആറ് മാസത്തിലധികം ബ്ലഡ് ബാങ്ക് പ്രവൃത്തി പരിചയവും), ക്വാളിറ്റി മാനേജർ ആൻഡ് ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ (ബിഎസ്സി എംഎൽടി/ഡിഎംഎൽടി കൂടെ ആറ് മാസത്തിലധികം ബ്ലഡ് ബാങ്ക് പ്രവൃത്തി പരിചയവും), ടെക്നിഷ്യൻ ട്രെയിനി (ബിഎസ്സി എംഎൽടി/ഡിഎംഎൽടി), സ്റ്റാഫ് നഴ്സ് (ബിഎസ്സി നഴ്സിങ്/ജിഎൻഎം), ബ്ലഡ് ബാങ്ക് കൗൺസിലർ (എംഎസ്ഡബ്ല്യു), ലാബ് അസിസ്റ്റൻറ് (വിഎച്ച്എസ്ഇ, എംഎൽടി), അറ്റൻഡർ (ഒൻപതാം ക്ലാസ് വിജയം), സെക്യൂരിറ്റി എന്നീ തസ്തികകളിലേക്കാണ് നിയമനം. 04933–226322.
ലാബ് ടെക്നിഷ്യൻ
∙ കൂട്ടിലങ്ങാടി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യൻ ഒഴിവിലേക്ക് 27ന് ഉച്ചയ്ക്ക് 12ന് പടിഞ്ഞാറ്റുംമുറി കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടിക്കാഴ്ച നടക്കും. പഞ്ചായത്തിലുള്ളവർക്കു മുൻഗണന.
8078892702
കേസ് വർക്കർ
∙വനിതാ ശിശുവികസന വകുപ്പ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനു കീഴിൽ ജില്ലയിൽ നടത്തുന്ന കാവൽ പ്ലസ് പദ്ധതിയിലെ കേസ് വർക്കർ തസ്തികയിൽ ഒഴിവ്. അംഗീകൃത സർവകലാശാലയിൽനിന്നു സാമൂഹിക പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.
അവസാന തീയതി 28. 9446296126.
ഒഴിവുകൾ
വനിതാ ശിശുവികസന വകുപ്പ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനു കീഴിൽ ജില്ലയിൽ നടപ്പാക്കുന്ന കാവൽ പ്ലസ് പദ്ധതിയിലെ കേസ് വർക്കർ തസ്തികയിൽ ഒഴിവ്. അംഗീകൃത സർവകലാശാലയിൽനിന്നു സാമൂഹിക പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും കുട്ടികളുടെ സംരക്ഷണ മേഖലയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
അവസാന തീയതി 28. വിവരങ്ങൾക്ക്: 9446296126.
വൈദ്യുതി മുടക്കം
കരുളായി സെക്ഷനിൽ മില്ലുപടി, കരുളായി ടൗൺ ,അത്തിക്കൽ, ഹോസ്പിറ്റൽകുന്ന്, ബൈപാസ്, വില്ലേജ് റോഡ്, സൊസൈറ്റിപ്പടി ട്രാൻസ്ഫോമറുകളിൽ ഇന്ന് രാവിലെ 8.30 മുതൽ 11 വരെ വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]