
മലപ്പുറം ജില്ലയിൽ ഇന്ന് (21-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്ലസ് വൺ സീറ്റ് ഒഴിവ്
∙ മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ കൊമേഴ്സ് ഗ്രൂപ്പിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥികളുടെ രക്ഷിതാക്കൾ 23ന് വൈകിട്ട് നാലിനു മുൻപായി അപേക്ഷ നൽകണം. അപേക്ഷാഫോം കേന്ദ്രീയ വിദ്യാലയ ഓഫിസിൽ ലഭ്യമാണ്.04832734963
ഒഴിവ്:അധ്യാപകർ
∙ മൂക്കുതല പിസിഎൻജിഎച്ച്എസ് സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ്, അറബിക്, ഹിന്ദി, കണക്ക് അധ്യാപകരെയും യുപി വിഭാഗത്തിൽ സംസ്കൃതം, അറബിക് അധ്യാപകരെയും ആവശ്യമുണ്ട്. കൂടിക്കാഴ്ച 26 ന് 11ന് ഹൈസ്കൂൾ വിഭാഗം ഓഫിസിൽ നടക്കും
∙ ആതവനാട് മാട്ടുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ, ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ്, കംപ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, സോഷ്യോളജി, ഇംഗ്ലിഷ്, അറബിക് അധ്യാപകരുടെ ഒഴിവ്. അഭിമുഖം 26ന് 10ന്.
സ്കൂൾ വാഹനങ്ങളുടെ പരിശോധന
തിരൂർ ∙ സ്കൂൾ വാഹനങ്ങളുടെ പരിശോധനയ്ക്കൊരുങ്ങി മോട്ടർ വാഹന വകുപ്പ്. ഇതിന്റെ ഭാഗമായി തിരൂർ ആർടി ഓഫിസിനു കീഴിലെ സ്കൂൾ വാഹനങ്ങളുടെ പ്രീ മൺസൂൺ പരിശോധനാ ക്യാംപും ഫിറ്റ്നസ് പരിശോധനയും ഇന്നും 28നും നടത്തും. തിരൂരിലെ ടെസ്റ്റിങ് ഗ്രൗണ്ടിലാണ് എത്തിക്കേണ്ടത്. പരിശോധനയ്ക്കു ശേഷം ലഭിക്കുന്ന ആർടിഒ സ്റ്റിക്കർ വാഹനങ്ങളിൽ പ്രദർശിപ്പിക്കണമെന്ന് തിരൂർ ജോയിന്റ് ആർടിഒ അറിയിച്ചു.
സമദാനിയുടെ പ്രഭാഷണം ഇന്ന്
തിരൂർ ∙ തുഞ്ചൻ സ്മാരക ട്രസ്റ്റ് നടത്തി വരുന്ന ക്ലാസിക് പ്രഭാഷണ പരമ്പരയുടെ ഭാഗമായി ഇന്ന് രാവിലെ 10ന് തുഞ്ചൻപറമ്പിൽ എം.പി.അബ്ദുസ്സമദ് സമദാനി എംപി പ്രസംഗിക്കും.
താനാളൂരിൽ വികസന കാർണിവൽ
താനൂർ∙ താനാളൂർ പഞ്ചായത്ത് വികസന കാർണിവലിന് നാളെ തുടക്കം. മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ.എൽ.സുഷമ ഉദ്ഘാടനം നിർവഹിക്കും.
മേട്രൺ, ക്ലാർക്ക്
∙ മലപ്പുറം വേങ്ങര ജവാഹർ നവോദയ വിദ്യാലയത്തിൽ മേട്രൺ തസ്തികയിൽ 27ന് രാവിലെ 9നും ക്ലാർക്ക് തസ്തികയിലേക്കു 28ന് രാവിലെ 9നും കൂടിക്കാഴ്ച നടക്കും. 0494 2450350, 9447283109
സൗജന്യ മെഡിക്കൽ ക്യാംപ് ഇന്ന്
പരപ്പനങ്ങാടി ∙ ഉള്ളണം ശിഹാബ് തങ്ങൾ ചാരിറ്റി സെന്റർ നസിയ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാംപ് ഇന്ന് 9.30ന് ഉള്ളണം എഎംയുപി സ്കൂളിൽ നടത്തും. റജിസ്ട്രേഷന്– 9995745990.