
ഡ്രാഗൺ പഴക്കൃഷിയിൽ മാതൃകാ തോട്ടം ഒരുക്കി അഭിഭാഷകൻ
നിലമ്പൂർ ∙ ഡ്രാഗൺ പഴക്കൃഷിയിൽ മാതൃകാ തോട്ടം ഒരുക്കി അഭിഭാഷകനും ഡിസിസി വൈസ് പ്രസിഡന്റുമായ സി. ബാബു മോഹനക്കുറുപ്പ്. മുക്കട്ടയിൽ വീടിനു സമീപം പട്ടരാക്കയിലാണ് ബാബു മോഹന കുറുപ്പിന്റെ അരയേക്കർ കൃഷിയിടം.
3 വർഷം മുൻപ് മണ്ണൊരുക്കി 200 കോൺക്രീറ്റ് തൂണുകൾ നാട്ടി. ചെടികൾക്ക് പടരാൻ തൂണുകളിൽ കോൺക്രീറ്റ് ടോപ്പുകൾ സ്ഥാപിച്ചു.
ബെല്ലാരിയിൽ നിന്ന് സിയാൻ റെഡ് ഹൈബ്രിഡ് ഇനം തൈകൾ കൊണ്ടുവന്നു. ഒരു തൂണിന് 4 എന്ന തോതിൽ തൈകൾ നട്ടു.
കണിക സംവിധാനം വഴി ജലസേചനവും ഒരുക്കി. കള ശല്യം ഒഴിവാക്കാൻ ഗുജറാത്തിൽ നിന്ന് 35,000 രൂപ ചെലവഴിച്ചു വീഡ്മാറ്റ് വരുത്തി ഭൂമിക്ക് പുതപ്പിട്ടു. ഒന്നാം വർഷം ഒരു ടൺ പഴം ലഭിച്ചു.
വരുമാനമായി ഒന്നര ലക്ഷം രൂപ കിട്ടി. ഇപ്പോൾ ചെടികൾ പൂവിട്ടു തുടങ്ങി.
ഇക്കൊല്ലം നാലര ഇരട്ടി വിളവും 5 ലക്ഷം രൂപ ആദായവും പ്രതീക്ഷിക്കുന്നു. ബാബു മോഹനകുറുപ്പിന്റെ വീട്ടിൽ പച്ചക്കറി കൃഷിയുണ്ട്. കൂടാതെ പ്ലാസ്റ്റിക് ഉപയോഗത്തിനുമെതിരാണ്.
രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ കേസ് ഫയലുകൾക്കൊപ്പം തുണിസഞ്ചി, സ്റ്റീൽ പാത്രം എന്നിവ കരുതും. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാനാണ് തുണിസഞ്ചി. നിലമ്പൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മികച്ച വാഗ്മി എന്നീ നിലകളിൽ തിരക്കിട്ട
ജീവിതം നയിക്കുകയാണ് ബാബു മോഹനക്കുറുപ്പ്. ഭാര്യ ബിന്ദു അധ്യാപികയാണ്, മക്കൾ നൃപൻ കുറുപ്പ്, പ്രിയൻ കുറുപ്പ് എന്നിവർ കൃഷിക്ക് പിന്തുണ നൽകി ഒപ്പമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]