
മലപ്പുറം ജില്ലയിൽ ഇന്ന് (18-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാസ്പോർട്ട് ഓഫിസുകൾക്ക് ഇന്ന് അവധി
കോഴിക്കോട് ∙ ദുഃഖവെള്ളി പ്രമാണിച്ച് റീജനൽ പാസ്പോർട്ട് ഓഫിസിനും വെസ്റ്റ്ഹിൽ, വടകര, കണ്ണൂർ, പയ്യന്നൂർ, മലപ്പുറം പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾക്കും കാസർകോട്, കൽപറ്റ പോസ്റ്റ് ഓഫിസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾക്കും ഇന്ന് അവധിയായിരിക്കും.
വൈദ്യുതിമുടക്കം
∙ ഒതുക്കുങ്ങൽ സബ്സ്റ്റേഷൻ പരിധിയിൽ നാളെ രാവിലെ 7 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
ഗെസ്റ്റ് ലക്ചറർ
∙ അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജിൽ അറബിക്, ഇംഗ്ലിഷ്, ഇക്കണോമിക്സ്, ഇസ്ലാമിക് ഹിസ്റ്ററി, ഇസ്ലാമിക് ഫിനാൻസ്, മലയാളം വിഷയങ്ങളിൽ ഗെസ്റ്റ് ലക്ചറർമാരുടെ ഒന്നിലേറെ ഒഴിവുണ്ട്. കോഴിക്കോട് ഉത്തരമേഖലാ ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ റജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. അവസാന തീയതി മേയ് 3. [email protected]. ഫോൺ: 9447421183.
ഡോക്ടർ
∙ അങ്ങാടിപ്പുറം എഫ്എച്ച്സിയിലെ സായാഹ്ന ഒപിയിലെ ഡോക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 21ന് ഉച്ചയ്ക്ക് 2ന് ജില്ലാ മെഡിക്കൽ ഓഫിസിൽ.