
ആറുവരിപ്പാത സർവീസ് റോഡ്: സ്പീഡ് ബ്രേക്കർ ഒഴിവാക്കി, തിരൂരങ്ങാടിയിൽ അപകട സാധ്യത
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരൂരങ്ങാടി ∙ദേശീയപാതയിൽ സർവീസ് റോഡിൽ നിന്ന് ഹംപ് ഒഴിവാക്കിയത് അപകടസാധ്യതയുണ്ടാക്കുന്നതായി പരാതി. കരുമ്പിൽ, വെന്നിയൂർ, പൂക്കിപ്പറമ്പ് എന്നിവിടങ്ങളിൽ സർവീസ് റോഡ് ടാർ ചെയ്തതോടെയാണ് അടിപ്പാതയുടെ സമീപത്തെ ഹംപ് ഒഴിവാക്കിയത്. അടിപ്പാതയിൽ നിന്ന് വാഹനങ്ങൾ കയറി വരുമ്പോൾ സർവീസ് റോഡിൽ നിന്നുള്ള വാഹനങ്ങളുമായി അപകടമുണ്ടാകാതിരിക്കാനാണ് സർവീസ് റോഡിൽ ഹംപ് സ്ഥാപിച്ചിരുന്നത്. വികെ പടിയിൽ ഇത്തരത്തിൽ അപകടമുണ്ടായി ഒരാൾ മരിക്കുകയും മറ്റൊരാളുടെ കാൽമുട്ടിനു താഴെ മുറിച്ചുമാറ്റേണ്ടി വരികയും ചെയ്തിരുന്നു. ഇതോടെയാണ് അടിപ്പാതയ്ക്കു സമീപം സർവീസ് റോഡിൽ ഹംപ് സ്ഥാപിച്ചത്.
അടിപ്പാതയിൽ നിന്നുള്ള വാഹനങ്ങൾക്ക് സർവീസ് റോഡിൽ നിന്ന് വാഹനങ്ങൾ വരുന്നതോ, സർവീസ് റോഡിൽ നിന്നുള്ളവർക്ക് അടിപ്പാതയിൽ നിന്ന് വാഹനങ്ങൾ വരുന്നതോ പെട്ടെന്നു കാണാൻ കഴിയില്ല. റോഡിലേക്ക് പ്രവേശിച്ച ശേഷമേ അറിയാൻ പറ്റു. സർവീസ് റോഡിൽ നിന്ന് അതിവേഗത്തിൽ വരുന്ന വാഹനങ്ങൾ പെട്ടെന്ന് വരുമ്പോൾ അടിപ്പാതയിൽ നിന്ന് കയറുന്ന വാഹനങ്ങളിൽ ഇടിച്ചാണ് അപകടം ഉണ്ടാകുന്നത്.ഹംപ് ഉണ്ടായതിനാൽ സർവീസ് റോഡിൽ നിന്നുള്ള വാഹനങ്ങൾ വേഗം കുറിച്ചിരുന്നു. ഹംപ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ കരുമ്പിൽ സ്വദേശി ടി.പി.ഇംറാനും നഗരസഭ സ്ഥിരസമിതി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങലും അധികൃതർക്ക് പരാതി നൽകി.