
സാംസ്കാരിക പ്രവർത്തകർക്ക് നേരെയുളള സൈബർ ആക്രമണം പ്രതിഷേധാർഹം: കെ.കെ.ശൈലജ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂർ ∙ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരിൽ സാംസ്കാരിക പ്രവർത്തകരായ നിലമ്പൂർ ആയിഷ, കെ.ആർ. മീര ഉൾപ്പെടെയുള്ളവർക്കെതിരെ സൈബറിടങ്ങളിൽ നടത്തുന്ന സംഘടിത ആക്രമണം സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് കെ.കെ.ശൈലജ എംഎൽഎ. നീചമായ ഭാഷകളിൽ വ്യക്തിഹത്യ നടത്തി എതിർ നിലപാട് സ്വീകരിക്കുന്നവരെ നിശബ്ദരാക്കുകയെന്നത് സമീപകാലത്ത് കോൺഗ്രസ് സ്വീകരിച്ച് വരുന്ന രീതിയാണ്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
ഏറെ പ്രതിലോമകരമായൊരു കാലഘട്ടത്തിൽ സാംസ്കാരിക നാടക പ്രവർത്തനങ്ങളിലൂടെ പുരോഗമന ആശയങ്ങളുടെ പ്രചാരകയായി സാമൂഹിക മേഖലയിൽ സജീവമായ വ്യക്തിത്വമാണ് നിലമ്പൂർ ആയിഷ. ശ്രദ്ധേയമായ സാഹിത്യ രചനകളിലൂടെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിരവധി പുരസ്കാരം നേടി അഭിമാനപാത്രമായി മാറിയ സാഹിത്യകാരിയാണ് കെ.ആർ. മീര. വ്യക്തിപരമായ അഭിപ്രായങ്ങളുടെ പേരിൽ അവരെയെല്ലാം നീചമായ ഭാഷയിൽ അധിക്ഷേപിക്കുകയെന്നത് തീർത്തും പ്രതിഷേധാർഹമാണ്. ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും കെ.കെ.ശൈലജ ആവശ്യപ്പെട്ടു.