
മഴ തുടങ്ങി, വഴിനീളെ കുഴികൾ; കുറ്റിപ്പുറം നഗരത്തിലും സമീപ പ്രദേശങ്ങളിലും യാത്രാദുരിതം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുറ്റിപ്പുറം ∙ മഴ പെയ്തു തുടങ്ങിയതേയുള്ളു; റോഡുകളിൽ കുഴികൾ രൂപപ്പെട്ടുതുടങ്ങി. ആദ്യ മഴയ്ക്കുതന്നെ കുഴികൾ പ്രത്യക്ഷപ്പെട്ടപ്പോൾ മഴ കനക്കുമ്പോൾ എന്തായിരിക്കും അവസ്ഥ എന്നാണ് ജനത്തിന്റെ ചോദ്യം. പഞ്ചായത്തിലെ പ്രധാന റോഡുകളിലെല്ലാം കുഴികൾ കണ്ടുതുടങ്ങി. നഗരത്തിൽ ബസ് സ്റ്റാൻഡിൽനിന്ന് ഹൈവേ ജംക്ഷനിലേക്കുള്ള റോഡിന്റെ തുടക്കത്തിൽ തന്നെ കുഴികൾ രൂപപ്പെട്ടിട്ട് ഒരു മാസത്തിലധികമായി. ഹൈവേ ജംക്ഷനിൽ ചേരുന്നിടത്ത് അതേ റോഡിൽ തന്നെ ടാറിങ് അടർന്നുള്ള കുഴികളുണ്ട്. നിത്യേന എന്നോണം ഇത് വലുതായി വരുന്നു.
തിരൂർ റോഡിൽ റെയിൽവേ മേൽപാലത്തിന് അടിയിൽ റോഡിൽ പല ഭാഗങ്ങളിലുമായാണ് കുഴികളുള്ളത്. ചെമ്പിക്കൽ ബസ് സ്റ്റോപ്പിനു സമീപമുള്ള കുഴികളിൽ ബൈക്ക് യാത്രക്കാർ അടക്കം അപകടത്തിൽപെടുന്നത് പതിവാണ്. ഓട്ടോറിക്ഷകൾ കുഴികളിൽ കയറിയിറങ്ങുമ്പോൾ ചെളിവെള്ളം തെറിക്കുന്നു. നടുറോഡിലുള്ള കുഴികൾ കാൽനടയാത്രക്കാർക്കും ദുരിതമാകുന്നു.
വലിയകുന്ന് അങ്ങാടി ജംക്ഷനിലും കുഴി
വളാഞ്ചേരി ∙ വലിയകുന്ന് അങ്ങാടിയിൽ ജംക്ഷനു സമീപവും കുഴികൾ. റോഡിൽ ഗതാഗതത്തിരക്കുള്ള സമയത്ത് അരികിലൂടെ പോകുന്ന ഇരുചക്രവാഹനങ്ങൾ തെന്നിവീഴാനും സാധ്യതയേറെ. ഇരിമ്പിളിയം, പൂക്കാട്ടിരി, കൊപ്പം, വളാഞ്ചേരി റോഡുകൾ സന്ധിക്കുന്നതിവിടെയാണ്.