വാഹനാപകടം: കോഹിനൂർ ആറുവരിപ്പാതയിൽ 4 മാസത്തിനിടെ 2 മരണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേഞ്ഞിപ്പലം ∙ കോഹിനൂരിൽ ആറുവരിപ്പാതയിൽ കഴിഞ്ഞ 4 മാസത്തിനിടെ ഒരേ സ്ഥലത്ത് വാഹനാപകടങ്ങളിൽ 2 മരണം. ആറുവരിപ്പാതയിൽ വാഹനങ്ങൾക്ക് വ്യത്യസ്ഥ വേഗതയിൽ പോകാനായി ലെയ്നുകളുണ്ടെങ്കിലും ടിപ്പർ ലോറി ബൈക്കിൽ തട്ടി പോത്തുക്കൽ സ്വദേശിനി സ്വപ്ന (32) ലോറിക്കടിയിൽ അകപ്പെട്ടാണ് മരണം സംഭവിക്കുകയായിരുന്നു. ഫെബ്രുവരി 18നുണ്ടായ അപകടത്തിൽ തൃശൂർ ദിശയിലേക്കുള്ള ട്രാക്കിൽ വൺവേ തെറ്റിച്ചെത്തിയ സ്കൂൾ ബസ് മറിഞ്ഞ് ബൈക്ക് യാത്രക്കാരൻ മരിക്കുകയായിരുന്നു. പള്ളിക്കൽ കുറുന്തല കൃഷ്ണ കൃപയിൽ അവിഞ്ഞിക്കാട്ട് ഗണേശന്റെയും സിന്ധുവിന്റെയും മകൻ ഗോകുൽ (26) ആണ് മരിച്ചത്.