
മലപ്പുറം ജില്ലയിൽ ഇന്ന് (07-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ടീം സിലക്ഷൻ 15ന്
മഞ്ചേരി∙ 50 ബോൾസ് ക്രിക്കറ്റ് ഫെഡറേഷൻ ജൂലൈ 10 മുതൽ 15 വരെ ഭുവനേശ്വറിൽ നടത്തുന്ന മൂന്നാമത് നാഷനൽ യൂത്ത് ഫിഫ്റ്റി ബോൾ ക്രിക്കറ്റ് ചാംപ്യൻഷിപ്പിലേക്കുള്ള സ്റ്റേറ്റ് ടീം ബോയ്സ് ആൻഡ് ഗേൾസ് സിലക്ഷൻ 15ന് മണ്ണാർക്കാട് ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 2006 ജനുവരി ഒന്നിനു ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. രേഖകൾ സഹിതം 8.30ന് റിപ്പോർട്ട് ചെയ്യണം. 9747133666.
ജോലി ഒഴിവ്
അധ്യാപകർ
∙ ചെറുവായ്ക്കര ജിയുപി സ്കൂളിൽ യുപി അറബിക്, യുപി ഹിന്ദി (പാർട് ടൈം) അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 9ന് രാവിലെ 10.30ന്.
∙ ആതവനാട് മാട്ടുമ്മൽ ജിഎച്ച്എസ്എസിൽ എച്ച്എസ്എസ്ടി ജൂനിയർ സോഷ്യോളജി ഒഴിവിലേക്കുള്ള അഭിമുഖം 9ന് രാവിലെ 10ന്.
∙ ആലത്തിയൂർ കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ കൊമേഴ്സ് വിഭാഗത്തിൽ അധ്യാപക ഒഴിവ്. അഭിമുഖം 23ന് രാവിലെ 10ന്.
കൂടിക്കാഴ്ച 9 ന്
കൊണ്ടോട്ടി ജിഎംഎൽപി സ്കൂളിൽ അറബിക് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 9ന് രാവിലെ 11ന്.
കൊണ്ടോട്ടി ചുള്ളിക്കോട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പൊളിറ്റിക്കൽ സയൻസ് (സീനിയർ), മലയാളം (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 10ന് രാവിലെ 10ന്.