
അദ്നാൻ ഒരുക്കി; ഒറ്റയ്ക്കൊരു ചരക്കുവണ്ടി
കൂട്ടിലങ്ങാടി ∙ ‘പൊളി മാർക്കറ്റി’ൽനിന്ന് ആവശ്യമായ സാധനങ്ങൾ തിരഞ്ഞുപിടിച്ച് മങ്കട പള്ളിപ്പുറം ഗവ.
യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി അദ്നാൻ നിർമിച്ചതൊരു തകർപ്പൻ ചരക്കുവണ്ടി. വണ്ടിയുടെ രൂപം, പ്ലാൻ, വെൽഡിങ്, പെയ്ന്റിങ് തുടങ്ങി മുഴുവൻ ജോലികളും അദ്നാൻ തനിച്ചാണു ചെയ്തത്.കഴിഞ്ഞ അവധിക്കാലത്ത് വീട്ടിലെ സൈക്കിൾ മുഴുവൻ നട്ടും ബോൾട്ടും അഴിച്ചു ഭാഗങ്ങളാക്കി നൽകിയപ്പോൾ ഒരു മണിക്കൂർകൊണ്ട് പൂർവസ്ഥിതിയാക്കി നൽകിയിരുന്നു അദ്നാൻ.സ്കൂളിലെ ഉച്ചഭക്ഷണം നാലു കെട്ടിടങ്ങളിലും വേഗത്തിൽ എത്തിക്കാൻ ഇനി അദ്നാൻ നിർമിച്ച വണ്ടി ഉപയോഗിക്കാനാണു തീരുമാനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]