
മണൽത്തിട്ട നീക്കിയില്ല; വെള്ളം മാട്ടുമ്മൽ തുരുത്തിലേക്ക്
വെളിയങ്കോട് ∙ പുതുപൊന്നാനി അഴിമുഖത്തെ മണൽത്തിട്ട
നീക്കാത്തത് മൂലം കാഞ്ഞിരമുക്ക് പുഴയിൽ നിന്നുള്ള വെള്ളം മാട്ടുമ്മൽ തുരുത്തിലേക്കു കയറുന്നതായി പരാതി. വെളിയങ്കോട് പഞ്ചായത്തിലെ 18ാം വാർഡിലെ മാട്ടുമ്മൽ തുരുത്തിലെ 24 കുടുംബങ്ങളാണ് കാഞ്ഞിരമുക്കിൽ നിന്നുള്ള വെള്ളക്കെട്ട് മൂലം ദുരിതം അനുഭവിക്കുന്നത്. ബിയ്യം റഗുലേറ്റർ, കനോലി കനാൽ എന്നിവിടങ്ങളിൽ നിന്നുള്ള അധികജലം കാഞ്ഞിരമുക്ക് പുഴയിലൂടെ പുതുപൊന്നാനി അഴിമുഖം വഴി കടലിലേക്കാണ് ഒഴുക്കിവിടുന്നത്.
വെളിയങ്കോട് മാട്ടുമ്മൽ തുരുത്തിനോടു ചേർന്നുള്ള തോട്ടിൽ മണൽ നിറഞ്ഞപ്പോൾ.
കടൽക്ഷോഭത്തെ തുടർന്ന് അഴിമുഖത്ത് മണൽത്തിട്ട രൂപപ്പെട്ടതോടെ കാഞ്ഞിരമുക്ക് പുഴയിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിയുന്നില്ല.
മണൽത്തിട്ട ഒഴിവാക്കി അഴിമുഖം വീതി കൂട്ടി പുഴയിലെ കൂടുതൽ വെള്ളം കടലിലേക്ക് ഒഴുക്കിവിടണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്. മഴ ശക്തമാകുമ്പോഴും വേലിയേറ്റ സമയത്തും മാട്ടുമ്മൽ തുരുത്തിലേക്കു വെള്ളം കയറുകയാണ്. തുരുത്തിനോടു ചേർന്നുള്ള ഉൾത്തോടുകളിലും കടൽക്ഷോഭത്തിൽ മണൽ നിറഞ്ഞിട്ടുണ്ട്.
അഴിമുഖത്തെ മണൽ ഒഴിവാക്കാൻ പല പദ്ധതികൾ കൊണ്ടുവന്നെങ്കിലും വർഷങ്ങളായി മണൽ നീക്കുന്ന നടപടി നീണ്ടുപോകുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]