
‘രക്ഷിക്കണം സർ, ജീവിതം തിരിച്ചുപിടിക്കാൻ സഹായിക്കണം’; ലഹരിക്കടിമപ്പെട്ടയാൾ സഹായം തേടി പൊലീസ് സ്റ്റേഷനിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
താനൂർ∙ ലഹരി ഉപയോഗം ജീവിതം തകർത്തെന്നു ചൂണ്ടിക്കാട്ടി, രക്ഷപ്പെടാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ ഡീഅഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചു. 20 വർഷമായി ലഹരിക്കടിമയായ 40 വയസ്സുകാരനാണു സഹായം തേടി താനൂർ പൊലീസിനെ സമീപിച്ചത്. കഞ്ചാവും എംഡിഎംഎയുമാണ് ഉപയോഗിക്കുന്നത്. ലഹരി ഉപയോഗം കുടുംബം തകർത്തു. ആരോഗ്യം നശിപ്പിച്ചു. നിർത്താൻ ശ്രമിച്ചിട്ടും കഴിയുന്നില്ല.
തന്നെ മാത്രമല്ല, ലഹരിയുടെ വലയത്തിൽപെട്ട എല്ലാവരെയും രക്ഷിക്കണമെന്നും ഇയാൾ പൊലീസിനോട് ആവശ്യപ്പെടുന്ന ഓഡിയോ പുറത്തുവന്നിരുന്നു. ഡീഅഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ച യുവാവിന് ആവശ്യമായ മാനസിക പിന്തുണയും സൗകര്യങ്ങളും സ്റ്റേഷനിൽനിന്നു നൽകുമെന്നു ഡിവൈഎസ്പി പി.പ്രമോദ് അറിയിച്ചു. മേഖലയിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ 50 ദിന കർമപരിപാടികൾ സജീവമായി നടക്കുന്നുണ്ട്.