
കുഴികൾ നിറഞ്ഞ് കുറ്റിപ്പുറം ടൗൺ; കാൽനടയാത്രയും വാഹനയാത്രയും ദുരിതം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുറ്റിപ്പുറം ∙ വഴിനീളെ കുഴികൾ; നഗരത്തിൽ കാൽനടയാത്രയും വാഹനയാത്രയും ദുരിതം. പ്രധാന റോഡിലെ കുഴിയിൽ സ്കൂൾ വിദ്യാർഥി അപകടത്തിൽപ്പെട്ട സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. പരുക്കേറ്റ വിദ്യാർഥിക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി. ബൈക്കുകളും കുഴിയിൽ വീഴുന്നു.ബന്ധപ്പെട്ടവരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ടീം കുറ്റിപ്പുറം അംഗങ്ങൾ ഇന്നലെ കുഴിക്കു സമീപം ചേമ്പ് നട്ട് പ്രതിഷേധിച്ചു. എഫ്സിഐ ഗോഡൗണിനു സമീപം ലോറി പാർക്കിങ് പ്രദേശത്തിനു മുന്നിൽ ഒട്ടേറെ കുഴികളുണ്ട്.
ഗവ.ഹൈസ്കൂളിലേക്കും, സമാന്തര വിദ്യാലയത്തിലേക്കും പോകുന്ന വിദ്യാർഥികൾ കുഴികൾ താണ്ടിയാണ് കടന്നു പോകുന്നത്. വാഹനങ്ങൾ കുഴികളിൽ കയറിയിറങ്ങി ചെളിയഭിഷേകവും പതിവു സംഭവമാണ്. തിരൂർ റോഡിൽ ചെമ്പിക്കൽ വരെ കുഴികളാണ്. വൺവേ റോഡിലെ സ്ഥിതിയും മറിച്ചല്ല. മഴയിൽ ബസ് സ്റ്റാൻഡിന്റെ പലഭാഗങ്ങളിലും കുഴികളുണ്ട്.
കുറ്റിപ്പുറം ∙ ടൗണിൽ അലങ്കാർ ജ്വല്ലറിക്കു സമീപം കഴിഞ്ഞദിവസം രൂപം കൊണ്ട വലിയ കുഴി പൊതുപ്രവർത്തകർ മുന്നിട്ടിറങ്ങി മൂടി. പഞ്ചായത്ത് അധികൃതർ തിരിഞ്ഞുനോക്കാത്തതിനെ തുടർന്ന് കുറ്റിപ്പുറം റഷീദിന്റെ നേതൃത്വത്തിൽ നിഷാദ്, ശിഹാബ്, കുഞ്ഞാവ തുടങ്ങിയവർ ചേർന്നാണ് കുഴിയടച്ചത്.