
മലപ്പുറം ജില്ലയിൽ ഇന്ന് (04-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴ്സിന് അപേക്ഷിക്കാം
സംസ്ഥാന സഹകരണ യൂണിയൻ കേരളയുടെ തിരൂർ മാവുംകുന്നിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളജിൽ 2025 – 26 അധ്യയനവർഷത്തെ എച്ച്ഡിസി ആൻഡ് ബിഎം കോഴ്സിലേക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. 9846079940, 9744002366.
ഫാഷൻ ഡിസൈനിങ്
കുറ്റിപ്പുറം ജിഐഎഫ്ഡിയിൽ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ്സ് ടെക്നോളജി കോഴ്സിനുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 10ന് അകം www.polyadmission.org/gifd എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ ഓൺലൈനിൽ സമർപ്പിക്കണം. 9048136208.
സീറ്റൊഴിവ്
വളാഞ്ചേരി എംഇഎസ് കെവിഎം കോളജിൽ ഇന്റഗ്രേറ്റഡ് എംഎസ്സി ബോട്ടണി വിത്ത് കംപ്യൂട്ടേഷനൽ ബയോളജി പിജി പ്രോഗ്രാമിന് ഓപ്പൺ/സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. 8943956888.
എച്ച്ഡിസി കോഴ്സ്
∙സംസ്ഥാന സഹകരണ യൂണിയൻ കേരളയുടെ തിരൂർ മാവുംകുന്നിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളജിൽ 2025 – 26 അധ്യയനവർഷത്തെ എച്ച്ഡിസി ആൻഡ് ബിഎം കോഴ്സിലേക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. 9846079940, 9744002366.
സീറ്റൊഴിവ്
∙നിലമ്പൂർ ഗവ. കോളജിൽ വിവിധ ബിരുദ കോഴ്സുകളിലായി സ്പോർട്സ് ക്വോട്ടയിൽ സീറ്റൊഴിവുണ്ട്. 09 ന് മുൻപ് അപേക്ഷ നൽകണം. 9745868276
ഹെൽത്ത് ഇൻസ്പെക്ടർ
∙ ചുങ്കത്തറ പഞ്ചായത്തിലേക്ക് ഹെൽത്ത് ഇൻസ്പെക്ടറെയും പ്രോജക്ട് റിസോഴ്സ് പഴ്സനെയും നിയമിക്കുന്നതിനുള്ള അഭിമുഖം 10ന് 12ന്. 04931 230239.
അധ്യാപക നിയമനം
കുറ്റിപ്പുറം ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി ഹിന്ദി തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 9ന് 10ന്.
∙ എടക്കര ഗവ. ഹൈസ്കൂളിൽ വിഭാഗത്തിൽ എഫ്ടി ജെഎൽടി അറബിക് –യുപി അറബിക് അധ്യാപക ഒഴിവിലേക്ക് അഭിമുഖം 7ന് 10.30ന്.
പരിശീലനം നാളെ
∙പെരിന്തൽമണ്ണ കൃഷിഭവന്റെ നേതൃത്വത്തിൽ പച്ചക്കറി, വാഴ എന്നിവ കൃഷി ചെയ്യുന്ന കർഷകർക്ക് നാളെ പരിശീലനം നൽകും. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ 10.15 ന് ആണ് പരിപാടി. ഇന്ന് 12 ന് മുൻപ് റജിസ്റ്റർ ചെയ്യണം. ഫോൺ: 9961902958.
ഞാറ്റുവേലച്ചന്ത
നിലമ്പൂർ∙ കൃഷിഭവൻ പരിസരത്ത് ഇന്ന് 10ന് ഞാറ്റുവേല ചന്ത നടക്കും
കിരീടവും മുഖകാപ്പ് സമർപ്പണവും 6ന്
താനൂർ ∙ താനാളൂർ നരസിംഹമൂർത്തി ക്ഷേത്രത്തിൽ ലക്ഷാർച്ചനയും ദേവന് കിരീടവും മുഖകാപ്പ് സമർപ്പണവും 6ന് നടക്കും.ഉദയം മുതൽ അസ്തമയം വരെ നടക്കുന്ന വിശേഷാൽപൂജയിൽ ലക്ഷാർച്ചന, ചതുശ്ശതം , പാനകം, താമരമൊട്ട് എന്നീ വഴിപാടുകളുമുണ്ടായിരിക്കും.
ടോപ്പേഴ്സ് മീറ്റ് 25 നാളെ
വേങ്ങര ∙ ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനും 100 ശതമാനം വിജയം നേടിയ സ്കൂളുകൾക്കുള്ള ഉപഹാരം നൽകുന്നതിനുമായി നിയോജക മണ്ഡലം എംഎൽഎ പി.കെ.കുഞ്ഞാലിക്കുട്ടി സംഘടിപ്പിക്കുന്ന ടോപ്പേഴ്സ് മീറ്റ് 25 നാളെ ഉച്ചയ്ക്ക് 3 ന് പത്തുമൂച്ചി സുബൈദ പാർക്കിൽ നടക്കും. പ്രത്യേകം തയാറാക്കിയ ആപ്പ് വഴി റജിസ്ട്രേഷൻ പൂർത്തീകരിച്ച വേങ്ങര നിയോജക മണ്ഡലത്തിലെ സ്ഥിരതാമസക്കാരായ വിദ്യാർഥികൾക്കാണ് ചടങ്ങിൽ ആദരം നൽകുന്നത്.