റോഡിലെ കുഴി അപകടഭീഷണി ഉയർത്തുന്നതായി പരാതി
എരമംഗലം ∙ വൈദ്യുതലൈൻ കൊണ്ടുപോകുന്നതിനായി എരമംഗലം–കോതമുക്ക് റോഡിൽ നിർമിച്ച കുഴി നികത്താത്തതുമൂലം അപകട ഭീഷണി ഉയർത്തുന്നതായി പരാതി.
ഭൂഗർഭ വൈദ്യുത ലൈൻ റോഡരികിലൂടെ കൊണ്ടുപോകുന്നതിനാണ് കെഎസ്ഇബിയുടെ പ്രസരണ വിഭാഗം എരമംഗലം വാട്ടർ ടാങ്കിന് മുന്നിൽ റോഡരികിൽ കുഴി എടുത്തത്. മുന്നറിയിപ്പ് ബോർഡുകളോ സിഗനൽ ബോർഡുകളോ കുഴിക്ക് സമീപം സ്ഥാപിക്കാത്തത്തിനെ തുടർന്ന് വാഹനങ്ങൾ കുഴിയിൽ വീഴാൻ സാധ്യത കൂടുതലാണെന്നാണ് നാട്ടുകാർ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]