
മലപ്പുറം ജില്ലയിൽ ഇന്ന് (04-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
∙ അരീക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കംപ്യൂട്ടർ സയൻസ് (സീനിയർ) അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 16ന് രാവിലെ 10ന്.∙ കൂട്ടിലങ്ങാടി ജിയുപി സ്കൂളിൽ യുപിഎസ്ടി, എൽപിഎസ്ടി ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച ഇന്നു ഉച്ചയ്ക്ക് 2ന്. 9562964490.∙ പൂക്കൊളത്തൂർ ജിഎംഎൽപിഎസിൽ എൽപിഎസ്ടി, എച്ച്ടിവി ഒഴിവിലേക്ക് ഇന്നു രാവിലെ പത്തിനും ജെഎഫ്ടി അറബിക് ഒഴിവിലേക്ക് ഉച്ചയ്ക്കു രണ്ടിനും കൂടിക്കാഴ്ച നടക്കും.∙വാഴക്കാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ്, അറബിക്, ഉറുദു, ഇംഗ്ലിഷ്, സോഷ്യൽ സയൻസ്, നാച്വറൽ സയൻസ് മലയാളം, മാത്തമാറ്റിക്സ് ഒഴിവുകളിലേക്കുള്ള അഭിമുഖം നാളെ രാവിലെ 10.30ന്. ∙ രണ്ടത്താണി ചെറുപറമ്പ് ജിഎൽപി സ്കൂളിൽ എൽപിഎസ്ടി അധ്യാപക ഒഴിവ്. അഭിമുഖം നാളെ 11ന്.∙ കർക്കടകം ജിഎൽപി സ്കൂളിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 12നു രാവിലെ 10.30ന്. 8592893807.∙ എടപ്പറ്റ സികെഎച്ച്എം ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ്, മലയാളം, ഫിസിക്കൽ എജ്യുക്കേഷൻ ഒഴിവിലേക്കുള്ള അഭിമുഖം നാളെ രാവിലെ10.30 ന്.
∙ കൂട്ടിലങ്ങാടി ജിയുപി സ്കൂളിൽ യുപിഎസ്ടി, എൽപിഎസ്ടി ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച ഇന്നു ഉച്ചയ്ക്ക് 2ന്. 9562964490.∙ പൂക്കൊളത്തൂർ ജിഎംഎൽപിഎസിൽ എൽപിഎസ്ടി, എച്ച്ടിവി ഒഴിവിലേക്ക് ഇന്നു രാവിലെ പത്തിന്.∙ പാലേമാട് വിവേകാനന്ദ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ വൊക്കേഷനൽ ടീച്ചർ സിവിൽ എൻജിനീയറിങ് തസ്തികയിലേക്ക് അഭിമുഖം 10ന് 11ന്. 9447274431∙ പാലേമാട് വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി ഗെസ്റ്റ് അധ്യാപക നിയമനത്തിന് അഭിമുഖം 13ന് 10.30ന്. 9446242998∙ തിരുവാലി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ ഇംഗ്ലിഷ്, മലയാളം, സംഗീതം, ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി അധ്യാപക നിയമനത്തിനുള്ള അഭിമുഖം നാളെ 2.30ന്.∙ ഇരിമ്പിളിയം ജിഎച്ച്എസ്എസ് ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം ഹൈസ്കൂൾ ഓഫിസിൽ നാളെ 10ന്.∙ വളാഞ്ചേരി ജിഎംഎൽപി സ്കൂളിൽ ഒഴിവുള്ള അധ്യാപക തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം നാളെ 10.30ന്.
പ്ലസ് വൺ, ഡിഗ്രി പ്രവേശനം ഇന്ന്
∙ കോഡൂർ വലിയാട് അൽഹുദാ ഗേൾസ് ക്യാംപസിലെ സമസ്ത ഫാളില, ഫളീല കോളജിലെ പ്ലസ് വൺ, ഡിഗ്രി പ്രവേശനം ഇന്നു രാവിലെ 10 മുതൽ വൈകിട്ട് 4 വരെ. 7736708002.
ബിരുദ കോഴ്സ്:അപേക്ഷ ക്ഷണിച്ചു
∙ വാഴക്കാട് ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബിസിഎ എന്നീ 4 വർഷ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 9446249748.
സ്പോട്ട് അഡ്മിഷൻ
∙ചെട്ടിയാൻകിണർ ഗവ. വിഎച്ച്എസ്എസിൽ ആരംഭിച്ച സ്കിൽ ഡവലപ്മെന്റ് സെന്ററിൽ ക്ലൗഡ് കംപ്യൂട്ടിങ് കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ 9ന് നടക്കും. 7559975622.
വൈദ്യുതിമുടക്കം
∙ വെണ്ണീരാംപൊയിൽ, താൽക്കണ്ടി ട്രാൻസ്ഫോമറുകളിൽ ഇന്ന് 5 മുതൽ 5 വരെ വൈദ്യുതി മുടങ്ങും ∙പൂക്കോട്ടുംപാടം സെക്ഷൻ പരിധിയിൽ വെണ്ണീരാംപൊയിൽ, താൽക്കണ്ടി എന്നീ ട്രാൻസ്ഫോമറുകളിൽ ഇന്ന് 5 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
പിഎസ്സി പരിശീലനം
∙ കേരള സർക്കാർ ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ പെരിന്തൽമണ്ണ തറയിൽ ബൈപാസ് ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജൂലൈ ഒന്നിന് ആരംഭിക്കുന്ന 6 മാസത്തെ സൗജന്യ പിഎസ്സി പരിശീലന ബാച്ചുകളിലേക്ക് നാളെ മുതൽ അപേക്ഷിക്കാം. പിഎസ്സി, യുപിഎസ്സി, എസ്എസ്സി, ബാങ്കിങ് തുടങ്ങിയ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന 18 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികളുടെ സൗകര്യം അനുസരിച്ച് റഗുലർ, ഹോളിഡേ ബാച്ചുകൾ തിരഞ്ഞെടുക്കാം. എസ്എസ്എൽസി സർട്ടിഫിക്കറ്റ് കോപ്പി, ആധാർ കാർഡ് കോപ്പി, 2 പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഓഫിസിൽ നേരിട്ട് അപേക്ഷിക്കണം. അവസാന തീയതി 20ന് വൈകിട്ട് 4 വരെ. 8301071846, 9388000001.
സീറ്റൊഴിവ്
∙ പെരിന്തൽമണ്ണ ഐഎസ്എസ് കോളജിൽ വിവിധ യുജി, പിജി കോഴ്സുകളിൽ 3, 5 സെമസ്റ്ററുകളിൽ സീറ്റ് ഒഴിവ്. ബിഎ ഇംഗ്ലിഷ്, ഇക്കണോമിക്സ്, ബിബിഎ, ബിസിഎ, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, കോഓപ്പറേഷൻ, ഫിനാൻസ്, എംകോം, എം.എ ഇംഗ്ലിഷ് കോഴ്സുകളിലാണ് ഒഴിവ്. 9061489997.
ടെക്നിക്കൽ ഹയർ സെക്കൻഡറി പ്രവേശനം:അപേക്ഷ നൽകണം
∙ ഏകജാലക രീതിയിൽ അല്ലാതെ നേരിട്ട് പ്ലസ് വൺ പ്രവേശനം നടത്തുന്ന ഐഎച്ച്ആർഡി വട്ടംകുളം നെല്ലിശ്ശേരി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇന്റഗ്രേറ്റഡ് സയൻസ്, ഫിസിക്കൽ സയൻസ് എന്നീ ഗ്രൂപ്പുകൾ ഉൾക്കൊള്ളുന്ന സയൻസ് ഗ്രൂപ്പിലേക്കാണ് പ്രവേശനം. 8547005012.
പൂക്കരത്തറ ദാറുൽ ഹിദായ സ്കൂളിന് അവധി
∙ പൂക്കരത്തറ ദാറുൽഹിദായ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി അയിലക്കാട് കള്ളിത്തുടിയിൽ സൈനുദ്ദീന്റെ മകൻ മുഹമ്മദ് സിനാൻ (17) കായലിൽ മുങ്ങി മരിച്ചതിനെത്തുടർന്ന് ഇന്ന് സ്കൂളിലെ ഹൈസ്കൂൾ–ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ കെ.എം.ബെൻഷ അറിയിച്ചു.