
‘പേവിഷബാധയ്ക്കെതിരെയുള്ള ബോധവൽക്കരണത്തിന് വിദ്യാർഥികൾ രംഗത്തിറങ്ങണം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം ∙ പേവിഷബാധയ്ക്കെതിരെയുള്ള ബോധവൽക്കരണം ജനങ്ങളിലെത്തിക്കാൻ വിദ്യാർഥികൾ രംഗത്തിറങ്ങണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ പറഞ്ഞു. ആരോഗ്യവകുപ്പ് സംസ്ഥാന വ്യാപകമായി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു നടത്തുന്ന റാബിസ് സ്പെഷൽ അസംബ്ലിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടപ്പടി ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അവർ. ഡിഎംഒ ഡോ.ആർ.രേണുക അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എ.ഷിബുലാൽ മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ സ്ഥിരസമിതി അധ്യക്ഷൻ പരി അബ്ദുൽ ഹമീദ്, കൗൺസിലർ സി.സുരേഷ്, ജില്ലാ സർവൈലൻസ് ഓഫിസർ ഡോ.സി.ഷുബിൻ, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ ജോസഫ് സെബാസ്റ്റ്യൻ, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എം.ആർ.ധന്യ, ചീഫ് വെറ്ററിനറി ഓഫിസർ, ഡോ.കെ.ഷാജി, പ്രിൻസിപ്പൽ വി.പി.ഷാജു, പ്രധാനാധ്യാപിക കെ.ടി.ജസീല, ജില്ലാ എജ്യുക്കേഷൻ മീഡിയ ഓഫിസർ കെ.പി.സാദിഖ് അലി, ടെക്നിക്കൽ അസിസ്റ്റന്റ് എം.ഷാഹുൽ ഹമീദ്, പിടിഎ വൈസ് പ്രസിഡന്റ് എം.ടി.ഉമ്മർ, എസ്എംസി ചെയർമാൻ യു.ജാഫർ, ജില്ലാ വെറ്ററിനറി എപ്പിഡമോളജിസ്റ്റ് ഡോ.എ.ഷമീം, ഐഇസി കൺസൽറ്റന്റ് ഇ.ആർ.ദിവ്യ, സ്കൂൾ ലീഡർ വി.ആദിത്യ എന്നിവർ പ്രസംഗിച്ചു.