കോഴിക്കോട്∙ തുരങ്കപാതയുടെ നിർമാണോദ്ഘാടനം ഞായറാഴ്ച സംഘടിപ്പിച്ചപ്പോൾ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ നാട്ടുകാർ ചർച്ച ചെയ്തത് തിരുവനന്തപുരത്തെ ഒരു കോളജിലെ വിദ്യാർഥികളുടെ ദീർഘവീക്ഷണത്തെക്കുറിച്ചാണ്. ആനക്കാംപൊയിൽ–മേപ്പാടി തുരങ്കപാതയുടെ പ്രോട്ടോടൈപ്പ് മാതൃക തയാറാക്കി നൽകിയത് തിരുവനന്തപുരം മാർ ബസേലിയസ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ വിദ്യാർഥികളാണ്.
പദ്ധതിയുടെ നിർമാണത്തിനുള്ള പഠനങ്ങൾ തുടങ്ങിയ ശേഷം നിർമാണച്ചുതലയുള്ള കൊങ്കൺ റെയിൽവേ കമ്പനിയാണ് പ്രോട്ടോടൈപ്പ് മാതൃക നിർമിക്കാൻ സഹായം തേടിയത്. കോഴിക്കോട് എൻഐടിയിൽ നിന്നെത്തിയ ഏബ്രഹാം ടി.
മാത്യുവായിരുന്നു അക്കാലത്ത് കോളജ് പ്രിൻസിപ്പൽ. കമ്പനിയുടെ എൻജിനീയർമാരുമായി അധ്യാപകരും വിദ്യാർഥികളും ചർച്ച നടത്തി.
തുടർന്ന് 2022ൽ മാതൃകയുടെ നിർമാണം തുടങ്ങി. കോളജിലെ സിവിൽ എൻജിനിയീറിങ്ങ് വിഭാഗത്തിലെ എട്ടു കുട്ടികൾ നിർമാണച്ചുമതല നിവഹിച്ചു.
വകുപ്പ് മേധാവി ഡോ.എസ്. ജയശ്രീ, അധ്യാപിക അനുപമ കൃഷ്ണൻ എന്നിവരുടെ മേൽനോട്ടത്തിൽ മറ്റ് അധ്യാപകരുടെ സഹകരണത്തോടെയാണ് നിർമാണം പൂർത്തിയാക്കിയത്.
കോളജ് പ്രിൻസിപ്പൽ വിശ്വനാഥ റാവുവിന്റെ നേതൃത്വത്തിൽ പ്രോട്ടോടൈപ്പ് മാതൃക പൊതുമരാമത്തുവകുപ്പിനു കൈമാറുകയായിരുന്നു. തുരങ്കം നിർമിക്കുന്ന തിരുവമ്പാടി മണ്ഡലത്തിന്റെ എംഎൽഎ ലിന്റോജോസഫ് അന്ന് തിരുവനന്തപുരത്തെ കോളജിലെത്തിയാണ് മാതൃക ആഘോഷപൂർവം ഏറ്റുവാങ്ങിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]