കോഴിക്കോട് ∙ രാത്രിയായാൽ നല്ല വൈബ് ആണ് നഗരത്തിന്. ആൾക്കൂട്ട
തിരക്കിനിടയിൽ ലഹരി വിൽപന കൂടിയാകുമ്പോൾ ഓളമേറും. ഇരുട്ടിന്റെ മറവിൽ മാത്രമല്ല, നല്ല പകൽ വെളിച്ചത്തിലുമുണ്ട് വിൽപന.
ബീച്ച്, സൗത്ത് ബീച്ച്, നാലാം ഗേറ്റിനു സമീപം, മൂന്നാലിങ്കൽ പരിസരം.. ഇങ്ങനെ നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്നത് പുതിയ തന്ത്രമാണ്.
ക്രിമിനൽ പശ്ചാത്തലം ഇല്ലാത്ത വിദ്യാർഥികളും യുവാക്കളും ആണ് നഗരത്തിൽ ലഹരി വിൽപന നടത്തുന്നത്. നേരിട്ട് ഇടപാട് നടത്താതെ ഉപയോഗിക്കുന്നവർ വഴി ലഹരി കച്ചവടം നടത്തുന്ന തന്ത്രമാണ് ലഹരി സംഘങ്ങൾ ഉപയോഗിക്കുന്നത്.
ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘങ്ങളാണ് നഗരത്തിലെ ചില ഫ്ലാറ്റുകൾ നിന്നും വിൽപന നിയന്ത്രിക്കുന്നത്.
മച്ചാനെ പവർ വേണോ?
രാത്രി രണ്ടുമണിക്ക് ബീച്ചിൽ വിദ്യാർഥിയെ പോലെ ബാഗുമായി എത്തിയപ്പോൾ ലഹരി സംഘങ്ങൾ പിന്നാലെ കൂടി. ആരും കേൾക്കാതെ ഒരു ചോദ്യം.
മച്ചാനെ പവർ വേണോ? സേഫ് ആണ്.
നഗരത്തിലെ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികളിൽ ചിലർ അവധി കഴിഞ്ഞ് ട്രെയിൻ ഇറങ്ങി പുലർച്ചെ എത്തുന്നത് ബീച്ചിൽ ആണ്. ലഹരി ഉപയോഗം കഴിഞ്ഞാണ് പലരും റൂമിലേക്ക് മടങ്ങുന്നത്.
നിരീക്ഷണ ക്യാമറകളും തെരുവുവിളക്കുകളും ഉണ്ടെങ്കിലും സൗത്ത് ബീച്ചിന്റെ ചില ഭാഗങ്ങളിൽ ഇരുട്ടാണ്. ഇവിടെയുള്ള വൈദ്യുത വിളക്കുകൾ സാമൂഹിക വിരുദ്ധർ തകർത്ത നിലയിലും.
ഈ പരിസരത്ത് ഇരുട്ടിന്റെ മറവിൽ പരസ്യമായി ആണ് ലഹരി ഉപയോഗം. രാത്രി രണ്ടു മുതൽ പുലർച്ചെ നടക്കാൻ ആളുകൾ എത്തുന്നത് വരെ ഇത്തരം സംഘങ്ങളുടെ പിടിയിലാണ് സൗത്ത് ബീച്ച്.
പൊലീസ് പരിശോധനയ്ക്ക് എത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ പ്രത്യേക സംഘങ്ങളുണ്ട്. ബീച്ചിലെ സ്വകാര്യ കഫെയുടെ അടുത്തുള്ള മരത്തിന് സമീപം നിന്നാൽ മിനിറ്റുകൾക്കകം ലഹരി വേണോ എന്ന ചോദ്യവുമായി പലരും സമീപിക്കും.
ഇത് ലഹരി ആവശ്യമുള്ളവർ എത്തുന്ന ബീച്ചിലെ പ്രധാന സ്ഥലമാണ്. സൂക്ഷിച്ചു നോക്കിയാൽ ഇവിടെ ലഹരി കൈമാറ്റം ചെയ്യുന്നത് കാണാൻ സാധിക്കും.
ഹൈടെക് വിൽപന
വിൽക്കുന്ന ആളും, വാങ്ങുന്ന ആളും തമ്മിൽ നേരിൽ കാണാതെയാണു വിൽപന.
ചെറിയ പാക്കറ്റുകളിലാക്കി ലഹരി നഗരത്തിലെ പൊതു ഇടങ്ങളിൽ രഹസ്യമായിവയ്ക്കും. ലഹരി വച്ച സ്ഥലത്തിന്റെ ലൊക്കേഷൻ പിൻ ചെയ്ത് ഇടപാടുകാരന് അയച്ചു നൽകും.
ലഹരിയുടെ തുക യുപിഐ ഇടപാട് മുഖേന ആദ്യമേ വാങ്ങും. ‘കല്ലുമ്മക്കായ’, ‘കല്ല് പൊട്ടിക്കാൻ ഉണ്ടോ?’ എന്നിങ്ങനെ രഹസ്യ കോഡുകൾ ഉപയോഗിച്ചാണ് രാസ ലഹരി വിൽപന.
വ്യത്യസ്ത ഇടപാടുകാർ വ്യത്യസ്ത കോഡുകളാണ് ഉപയോഗിക്കുന്നത്. ഫോണിൽ ബന്ധപ്പെട്ടാൽ കോഡ് ചോദിച്ചാൽ മാത്രമാണ് ലഹരി ലഭിക്കുക.
സ്നാപ് ചാറ്റ് വഴിയും, ടെലിഗ്രാം വഴിയുമാണ് ആശയവിനിമയം.
വിൽപനയുടെ തെളിവുകൾ പൊലീസിന് ലഭിക്കാതിരിക്കാൻ സന്ദേശങ്ങൾ മാഞ്ഞു പോകുന്ന ‘സീക്രട്ട് ചാറ്റ്’ രീതിയിലുള്ള ആശയവിനിമയമാണ് നടത്തുക. എടുത്ത സ്റ്റോക്ക് തീർന്നു കഴിഞ്ഞാൽ മറ്റൊരു കോഡ് ഉപയോഗിക്കും.
വിശ്വസ്തരായ ലഹരി ഇടപാടുകാർക്ക് മാത്രമാണ് പുതിയ കോഡ് കൈമാറുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

