രാമനാട്ടുകര∙ ഓടയുടെയും കലുങ്കിന്റെയും നിർമാണം പൂർത്തിയാക്കാതെ കെ.രാധാകൃഷ്ണമേനോൻ റോഡ് (പാറമ്മൽ റോഡ്) ധൃതി പിടിച്ച് ടാറിങ് നടത്തിയ നടപടിയിൽ വ്യാപക പ്രതിഷേധം. പല സ്ഥലങ്ങളിലും കോൺക്രീറ്റ് പ്രവൃത്തികൾ ബാക്കി നിൽക്കെയാണ് ആകെ ഒന്നര കിലോമീറ്റർ ദൂരമുള്ള റോഡ് കഴിഞ്ഞ ദിവസം ആദ്യഘട്ട
ടാറിങ് നടത്തിയത്.
പണികൾ പൂർത്തിയാക്കാതെ ടാറിങ് നടത്തിയതിനാൽ ഭാവിയിൽ റോഡ് പെട്ടെന്നു തകരാൻ ഇടയാക്കുമെന്നാണു നാട്ടുകാരുടെ ആശങ്ക. ഇക്കാര്യം സൂചിപ്പിച്ചാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തു വന്നത്.
നെല്ലിക്കോട്ട് കാവിനു സമീപം റോഡിനു കുറുകെയുള്ള കലുങ്ക് നിർമാണം പോലും പൂർത്തിയായിട്ടില്ല. ഇതിനു 100 മീറ്റർ മാറി മറ്റൊരു കലുങ്ക് പുനർ നിർമാണവും നടത്തേണ്ടതുണ്ട്.
ചിറക്കാംകുളം റോഡിനു സമീപത്ത് 25 മീറ്ററോളം ദൂരം ഓട
നിർമിക്കാൻ റോഡ് പൊളിച്ചിട്ട നിലയാണ്.
പാറമ്മൽ അങ്ങാടിയിൽ പല സ്ഥലത്തും ഓട പൂർത്തീകരിക്കാനും വൈദ്യുതത്തൂണുകൾ മാറ്റി സ്ഥാപിക്കാനുമുണ്ട്.
ഇതു പൂർത്തിയാക്കാൻ നടപടി സ്വീകരിക്കാതെയാണ് ആരുടെയോ സമ്മർദങ്ങൾക്കു വഴങ്ങി ടാറിങ് നടത്തിയത്.
മരാമത്ത് വകുപ്പ് അനുവദിച്ച 3.28 കോടി രൂപ ഉപയോഗിച്ചാണ് ആധുനിക രീതിയിൽ റോഡ് നവീകരിക്കുന്നത്. കൃത്യമായ ഏകോപനം ഇല്ലാതെ പണി തുടങ്ങിയതിനാൽ റോഡിന്റെ ഇരു വശത്തും താമസിക്കുന്ന വീട്ടുകാർക്ക് മാസങ്ങളായി യാത്രാദുരിതമാണ്.
ഇതിനിടെയാണ് കോൺക്രീറ്റ് പണികൾ പൂർത്തിയാക്കാതെ ടാറിങ് നടത്തിയത്. അതേസമയം ഗതാഗതസൗകര്യം പെട്ടെന്നു തുടങ്ങാനാണ് ആദ്യഘട്ട ടാറിങ് നടത്തിയതെന്നും ഓടയുടെയും കലുങ്കിന്റെയും പണികൾ പൂർത്തിയായ ശേഷമേ രണ്ടാംഘട്ടം നടത്തുകയുള്ളൂ എന്നുമാണ് അധികൃതർ പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

