കോഴിക്കോട് ∙ സമസ്ത നൂറാം വാർഷിക രാജ്യാന്തര മഹാ സമ്മേളനത്തിന്റെയും ജില്ലാ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സുവർണ ജൂബിലിയുടെയും ഭാഗമായി സമസ്ത കേരള സുന്നി ബാലവേദി (എസ്കെഎസ്ബിവി) ജില്ലാ കമ്മിറ്റി 5,000 ഖിദ്മ വൊളന്റിയർമാരെ സമൂഹത്തിന് സമർപ്പിച്ചു. ലഹരിക്കെതിരെയുള്ള വിദ്യാർഥി പടയണി, ട്രാഫിക് അവബോധം, സന്നദ്ധ സേവനം തുടങ്ങിയവയിൽ പരിശീലനം ലഭിച്ച മദ്രസ വിദ്യാർഥികളാണു സന്നദ്ധ സേവനത്തിന് ഇറങ്ങുന്നത്.
എസ്വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി സല്യൂട്ട് സ്വീകരിച്ച് ഖിദ്മ സമർപ്പണം നിർവഹിച്ചു.
വരക്കൽ മഖാം സിയാറത്തിനു ജംഇയ്യത്തുൽ ഖുത്തബാഹ് സംസ്ഥാന ട്രഷറർ ടി.വി.സി.അബ്ദുസമദ് ഫൈസി നേതൃത്വം നൽകി. സമസ്ത കേന്ദ്ര മുശാവറ അംഗം എ.വി.അബ്ദുറഹ്മാൻ മുസല്യാർ പതാക ഉയർത്തി.
ഫ്രാൻസിസ് റോഡ് മുഹമ്മദലി കടപ്പുറത്തിന് സമീപത്തു നിന്ന് ആരംഭിച്ച പരേഡ് മറൈൻ ഗ്രൗണ്ടിൽ സമാപിച്ചു. സമാപന സമ്മേളനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിം മുസല്യാർ അധ്യക്ഷത വഹിച്ചു. രമേശ് ചെന്നിത്തല എംഎൽഎ മുഖ്യാതിഥിയായി.
എം.കെ.രാഘവൻ എംപി, എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.അഷ്റഫ്, ജില്ലാ ജനറൽ സെക്രട്ടറി നിഷാൻ ഓമശ്ശേരി, ജനറൽ കൺവീനർ ത്വാഹ യമാനി മാറാട്, സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ ദാരിമി പന്തിപ്പൊയിൽ, എസ്കെഎസ്ബിവി പ്രസിഡന്റ് ജസീൽ പെരുമണ്ണ എന്നിവർ പ്രസംഗിച്ചു.
എസ്കെഎസ്ബിവി ജില്ലാ വർക്കിങ് കൺവീനർ ഫർഹാൻ മില്ലത്ത് ഓർഡർലി കമാൻഡ് നൽകി. എസ്വൈഎസ് ജില്ലാ പ്രസിഡന്റ് ടി.പി.സി.തങ്ങൾ നാദാപുരം പ്രാർഥനയ്ക്ക് നേതൃത്വം നൽകി.
ലഹരിവിരുദ്ധ പ്രവർത്തനത്തിൽ പങ്കാളികളാകണം: ചെന്നിത്തല
∙ സംസ്ഥാനത്ത് ലഹരി ഉപയോഗം തടയുന്നതിലും നിയന്ത്രിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടതായി ചടങ്ങിലെ മുഖ്യാതിഥി രമേശ് ചെന്നിത്തല എംഎൽഎ.
യുവതലമുറയെ ഉൾപ്പെടെ ലഹരിയിൽ നിന്ന് മോചിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനത്തിൽ എല്ലാവരും പങ്കാളികളാകണം. ലഹരി ഉപയോഗത്തിനെതിരെ കുട്ടികളെ ചെറിയ പ്രായത്തിൽ ബോധവാൻമാരാക്കി സാമൂഹിക നന്മയ്ക്കായി അണിനിരത്തണം.
സാംസ്കാരികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിൽ ഇവരെ പാകപ്പെടുത്തുക എന്ന ചുമതലയും സമസ്തയ്ക്കുണ്ട്. സമസ്ത അതു നിർവഹിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

